രണ്‍ബിർ കപൂർ, സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമായണ.
കഴിഞ്ഞ ദിവസം, സിനിമയുടെ ടീസർ പുറത്തിറങ്ങിയിരുന്നു. ഇന്ത്യൻ സിനിമയില്‍ തന്നെ വമ്ബൻ പ്രതീക്ഷയോടെയാണ് രാമായണ എത്തുന്നത്. രാമനും സീതയുടെ രണ്‍ബീറും സായ് പല്ലവിയും എത്തുമ്ബോള്‍ യാഷാണ് രാവണനായി ചിത്രത്തിലേക്ക് എത്തുന്നത്.
എന്നാല്‍ രാമായണയുടെ ടീസർ പുറത്തുവന്നതോടെ വലിയ ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. രാമായണത്തെ തന്നെ അടിസ്ഥാനമാക്കി ഒരുക്കിയ പ്രഭാസ് ചിത്രം ആദിപുരുഷമായി താരതമ്യപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയയില്‍ രണ്‍ബിറിൻ്റെ ചിത്രത്തിന് ട്രോളുകള്‍ നിറയുന്നത്. രാമായണയുടെ വിഎഫ്‌എക്‌സിനെയാണ് പ്രധാനമായും എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വിമർശിക്കപ്പെടുന്നത്.
ഇതിലും ഭേദം ആദിപുരുഷ് ആയിരുന്നു എന്ന തരത്തിലാണ് ടീസറിന് താഴെ കമന്റുകള്‍ നിറയുന്നത്. ആദിപുരുഷ് എന്ന ചിത്രവും അന്ന് മോശം വിഎഫ്‌എക്‌സിന്റെ പേരിലായിരുന്നു വിമർശിക്കപ്പെട്ടിരുന്നത്. ഓം റൗട്ടിൻ്റെ സംവിധാനത്തിലാണ് ആദിപുരുഷ് പുറത്തിറങ്ങുന്നത്. ടീസറിലെ രണ്‍ബീറിന്റെ പ്രകടനത്തിലും രൂക്ഷ വിമർശനമാണ് ഉണ്ടാകുന്നത്.
നടൻ്റെ മുഖത്ത് യാതൊരു വിധ ഭാവവ്യത്യാസങ്ങളുമില്ലെന്നും, എങ്ങനെയാണ് രാമനായി കാസ്റ്റ് ചെയ്യാൻ കഴിഞ്ഞത് എന്നുമാണ് നിരവധി പേർ കമന്റ് ചെയ്യുന്നത്. രണ്‍ബീറിനേക്കാള്‍ രാമനാകാൻ അനുയോജ്യം ടിവി താരം രവി ദുബെ ആയിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം എന്ന ഖ്യാതിയോടെയാണ് രാമായണ എത്തുന്നത്. 875 കോടിയാണ് ആദ്യഭാഗത്തിന്റെ ബഡ്ജറ്റ് ആയി പുറത്തുവരുന്നത്.

