Dailyhunt
Renu Sudhi: കിച്ചുവിന്റെ പേരില്‍ സുധി ചേട്ടനോട് തര്‍ക്കിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി രേണു സുധി

Renu Sudhi: കിച്ചുവിന്റെ പേരില്‍ സുധി ചേട്ടനോട് തര്‍ക്കിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി രേണു സുധി

TV9 Malayalam 1 week ago

ഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പുകയുന്ന വിഷയങ്ങളാണ് കൊല്ലം സുധിയുടെ മകൻ കിച്ചുവിന്റെയും ഭാര്യ രേണുവിന്റെയും തർക്കങ്ങള്‍.

അമ്മയും മകനും തമ്മില്‍ നല്ല സ്നേഹത്തിലാണ് എന്ന് സോഷ്യല്‍ മീഡിയ കരുതിയിരുന്ന സമയത്താണ് രേണുവിനെക്കുറിച്ചും തന്റെ കുട്ടിക്കാലത്തെ കുറിച്ചും ചില തുറന്നുപറച്ചിലുകളുമായി കിച്ചു എത്തിയത്. തന്റെ കുട്ടിക്കാലത്ത് താൻ വല്ലാതെ ഒറ്റപ്പെട്ടു പോയിരുന്നു എന്നും ഇപ്പോഴത്തെ അമ്മയായ രേണുവിനെ ആദ്യം കാണുന്നത് ഒരു വീഡിയോ കോളിലൂടെയാണ്.

അന്നൊക്കെ അമ്മക്ക് നല്ല സ്നേഹമായിരുന്നു എന്നാല്‍ അച്ഛനെ വിവാഹം കഴിച്ചു കഴിഞ്ഞതില്‍ പിന്നെ എന്തോ സംഭവിച്ചു. തന്നോട് ആരും മിണ്ടാറുണ്ടായിരുന്നില്ല. അച്ഛൻ മാത്രമായിരുന്നു തന്നോട് മിണ്ടാറുള്ളത്. അമ്മയ്ക്ക് ഞാനും അച്ഛനും ഒന്നിച്ചു പോകുന്നതൊന്നും ഇഷ്ടമുണ്ടായിരുന്നില്ല എന്നും കിച്ചു പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ അതേക്കുറിച്ച്‌ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു സുധി.

കിച്ചുവിന്റെ പേരില്‍ സുധി ചേട്ടനോട് തർക്കിച്ചിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ അത് സ്കൂളില്‍ പഠിക്കുന്ന കുട്ടിയെ സ്കൂള്‍ ഉള്ള ദിവസങ്ങളില്‍ കൊണ്ടുപോകുന്നതിന് ആയിരുന്നു. കുട്ടികള്‍ പഠിക്കേണ്ട സമയത്ത് പഠിക്കുകയല്ലേ വേണ്ടത് ആ കാര്യത്തിലാണ് തർക്കിച്ചത് എന്നാണ് രേണു പറയുന്നത്. ഇതുവരെ തന്റെ രണ്ടു മക്കളെയും തല്ലിയിട്ടില്ല. അങ്ങനെയൊന്നും തന്റെ ഭാഗത്ത് നിന്നും സംഭവിച്ചിട്ടില്ല എന്നും പറയുന്നു. കിച്ചുവിന്റെ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ രേണു സുധിക്ക് വലിയ രീതിയിലുള്ള സോഷ്യല്‍ മീഡിയ അതിക്രമങ്ങളാണ് നേരിടേണ്ടി വന്നത്. വലിയ തരത്തിലുള്ള സൈബർ അറ്റാക്ക് ആയിരുന്നു രേണു നേരിട്ടത്. ഇതിനു പിന്നില്‍ മറ്റു ചിലരുടെ ഇടപെടല്‍ ആണ് എന്നാണ് രേണുവിന്റെ ആരോപണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam