Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സനയെ ചേര്‍ത്തുപിടിച്ച്‌ ജെമീമ; 'ദി ഹണ്ട്രഡിലെ' ഇന്ത്യാ-പാക് സൗഹൃദ നിമിഷം വൈറല്‍!

സനയെ ചേര്‍ത്തുപിടിച്ച്‌ ജെമീമ; 'ദി ഹണ്ട്രഡിലെ' ഇന്ത്യാ-പാക് സൗഹൃദ നിമിഷം വൈറല്‍!

TV9 Malayalam 1 week ago

നിതാ ഹണ്ട്രഡ് ലീഗില്‍ സതണ്‍ ബ്രേവും ബർമിംഗ്ഹാം ഫീനിക്സും തമ്മിലുള്ള മത്സരത്തിന് ശേഷം ഇന്ത്യയുടെ ജെമീമ റോഡ്രിഗസും, പാകിസ്ഥാന്റെ ഫാത്തിമ സനയും പരസ്പരം ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇരുടീമുകളിലെയും താരങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നത് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യ കപ്പ് ടൂർണമെന്റിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തോടെയാണ് ഹസ്തദാന വിവാദം ആരംഭിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടോസ് സമയത്തും മത്സരശേഷവും പാകിസ്താൻ ക്യാപ്റ്റൻ സല്‍മാൻ അലി ആഗയ്ക്കും ടീമിനും ഹസ്തദാനം നല്‍കാൻ തയ്യാറായില്ല.

ഗ്രൂപ്പ് ഘട്ടത്തില്‍ മാത്രമല്ല, അതിനുശേഷമുള്ള സൂപ്പർ 4, ഫൈനല്‍ മത്സരങ്ങളിലും ഇന്ത്യൻ താരങ്ങള്‍ ഹസ്തദാനം ഒഴിവാക്കുന്ന രീതി തുടർന്നു. ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര മത്സരത്തിലല്ലെങ്കില്‍ പോലും ഹണ്ട്രഡ് ലീഗില്‍ ഇന്ത്യ-പാക് താരങ്ങള്‍ പരസ്പരം കൈകൊടുക്കുകയും, ആലിംഗനം ചെയ്യുകയും ചെയ്തത് ശ്രദ്ധേയമായത്.

വൈറല്‍ വീഡിയോ കാണാം:

അതേസമയം, മത്സരത്തില്‍ സതണ്‍ ബ്രേവ്‌ ബർമിങ്ഹാം ഫീനിക്സിനെ 12 റണ്‍സിന് പരാജയപ്പെടുത്തി. സതണ്‍ ബ്രേവിന് വേണ്ടി കളിച്ച ജെമീമ റോഡ്രിഗ്സ് 18 പന്തില്‍ പുറത്താകാതെ 28 റണ്‍സ് അടിച്ചുകൂട്ടി. മൈയ ബൗച്ചറും (45) ലിസെല്‍ ലീയും (43) ചേർന്ന് സതേണ്‍ ബ്രേവിന് മികച്ച അടിത്തറ നല്‍കി.

ഇന്നിംഗ്സിന്റെ അവസാന ഓവറുകളില്‍ തകർത്തടിച്ച ജെമീമ റോഡ്രിഗസ് സതേണ്‍ ബ്രേവിന് കുതിപ്പേക്കി. ഒരു ക്യാച്ച്‌ നേടി ഫീല്‍ഡിങിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ബർമിംഗ്ഹാം ഫീനിക്സിന് വേണ്ടി കളിച്ച ഫാത്തിമ നിരാശജനകമായ പ്രകടനമാണ് പുറത്തെടുത്തത്.

15 പന്തില്‍ ഒരു വിക്കറ്റ് പോലും നേടാനാവാതെ ഫാത്തിമ 33 റണ്‍സ് വഴങ്ങി. ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തില്‍ സതേണ്‍ ബ്രേവ് ബാറ്റർമാർ ഫാത്തിമയുടെ ഓവറുകളില്‍ നിന്ന് വൻതോതില്‍ റണ്‍സ് അടിച്ചെടുത്തു. ബർമിങ്ഹാം ഫീനിക്സിന്റെ മറുപടി ബാറ്റിംഗില്‍ അഞ്ച്‌ റണ്‍സുമായി ഫാത്തിമ പുറത്താകാതെ നിന്നുവെങ്കിലും ടീമിന് വിജയിക്കാനായില്ല.

മികച്ച ഫോമില്‍ ജെമീമ

ഈ സീസണില്‍ കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് 53 ശരാശരിയിലും 134.17 സ്ട്രൈക്ക് റേറ്റിലുമായി ജെമീമ 106 റണ്‍സ് നേടിയിട്ടുണ്ട്. ഈ വിജയത്തോടെ നാലാം മത്സരത്തിലും സതണ്‍ ബ്രേവ് അപരാജിതക്കുതിപ്പ് തുടരുകയാണ്. ബർമിംഗ്ഹാം ഫീനിക്‌സിന് ഒരു മത്സരത്തില്‍ പോലും ജയിക്കാനായില്ല.

ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 140/3 എന്ന സ്കോർ പടുത്തുയർത്തി. അലാന കിംഗും ആലിസ് കാപ്സിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍, ടാമി ബ്യൂമോണ്ടും ഡാവിന പെരിനും തമ്മിലുള്ള 73 റണ്‍സിന്റെ കൂട്ടുകെട്ടിന്റെ കരുത്തില്‍ ഫീനിക്സ് മികച്ച തുടക്കമിട്ടു. പെരിൻ 43 പന്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ ബ്യൂമോണ്ട് 22 റണ്‍സ് സംഭാവന ചെയ്തു. എന്നാല്‍ ഇരുവരുടെയും പുറത്താകല്‍ മത്സരത്തിലെ നിർണായക വഴിത്തിരിവായി.

സാറാ ഗ്ലെൻ പെരിനെയും ലോറൻ ബെല്‍ ആലിസ് കാപ്സിയെയും പുറത്താക്കി. സോഫി മൊളിനക്സ് അവസാന ഘട്ടത്തില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഫീനിക്സിന് 116/5 എന്ന സ്കോറിലെത്താനേ സാധിച്ചുള്ളൂ. എല്ലിസ് പെറി 16 റണ്‍സോടെയും ഫാത്തിമയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.

English Summary

Indian cricketer Jemimah Rodrigues shared a warm hug with Pakistan's Fatima Sana after a match in The Hundred. The viral interaction came as Southern Brave defeated Birmingham Phoenix by 24 runs. Rodrigues scored a quickfire 28 off 18 balls to help set a winning target of 140. Phoenix was restricted to 116 for 5, extending Southern Brave's undefeated streak to four games.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam