Dailyhunt
Sanju Samson: കൂട്ടിന് ആരുമില്ല! ആ നാണക്കേട് പേറി സഞ്ജു സാംസണ്‍ ഒറ്റയ്ക്ക്; ഇനി തിളങ്ങിയേ തീരൂ

Sanju Samson: കൂട്ടിന് ആരുമില്ല! ആ നാണക്കേട് പേറി സഞ്ജു സാംസണ്‍ ഒറ്റയ്ക്ക്; ഇനി തിളങ്ങിയേ തീരൂ

TV9 Malayalam 3 days ago

Sanju Samson In Chennai Super Kings: ഐപിഎല്‍ 2026 സീസണില്‍ ഇതുവരെ തിളങ്ങാത്ത വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജു സാംസണ്‍ ഒറ്റയ്ക്ക്.

മിക്ക ടീമുകളും ഏതാണ്ട് മൂന്ന് മത്സരങ്ങളെങ്കിലും പൂര്‍ത്തിയാക്കി. ഇതില്‍ എല്ലാ പ്രമുഖ വിക്കറ്റ് കീപ്പര്‍മാരും ഒരു മത്സരത്തിലെങ്കിലും തിളങ്ങിയിട്ടുണ്ട്. സഞ്ജുവും, ആര്‍സിബിയുടെ ജിതേഷ് ശര്‍മയും മാത്രമാണ് മികച്ച സ്‌കോര്‍ കണ്ടെത്താത്ത വിക്കറ്റ് കീപ്പര്‍മാര്‍. ഇതില്‍ ജിതേഷിന് കാര്യമായി ബാറ്റിങിന് അവസരം ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും തിളങ്ങാത്തവരില്‍ സഞ്ജു ഒറ്റയ്ക്കാണ്.

കെഎല്‍ രാഹുല്‍

ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കെഎല്‍ രാഹുല്‍ കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ താരം 52 പന്തില്‍ 92 റണ്‍സെടുത്തു. ആദ്യ രണ്ട് മത്സരങ്ങളിലും 0, 1 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകള്‍.

റിക്കല്‍ട്ടണ്‍, ജിതേഷ്

മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പറായ റിയാന്‍ റിക്കല്‍ട്ടണ്‍ സീസണിലെ ആദ്യ മത്സരത്തില്‍ 81 റണ്‍സ് നേടിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി. ആര്‍സിബി ഇതുവരെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഇതില്‍ വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയ്ക്ക് ഒരു മത്സരത്തില്‍ മാത്രമാണ് ബാറ്റിങിന് അവസരം ലഭിച്ചത്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ താരം പൂജ്യത്തിന് പുറത്തായി.

IPL 2026: സഞ്ജു റിഫ്രഷായി; ഇനി അഡാര്‍ തിരിച്ചുവരവ്; ശുഭപ്രതീക്ഷയില്‍ ആരാധകര്‍

രഘുവന്‍ശി, ജൂറല്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ആങ്ക്രിഷ് രഘുവന്‍ശി മികച്ച ഫോമിലാണ്. 29 പന്തില്‍ 51, 29 പന്തില്‍ 52, ഏഴു പന്തില്‍ ഏഴ് നോട്ടൗട്ട് എന്നിങ്ങനെയാണ് മൂന്ന് മത്സരങ്ങളിലെ താരത്തിന്റെ സ്‌കോറുകള്‍. രാജസ്ഥാന്‍ റോയല്‍സിന്റെ ധ്രുവ് ജൂറലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ താരം 42 പന്തില്‍ 75 റണ്‍സെടുത്തിരുന്നു.

ബട്ട്‌ലര്‍, പന്ത്‌

ഗുജറാത്ത് ടൈറ്റന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍ ഡല്‍ഹിക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 27 പന്തില്‍ 52 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വിജയത്തിലേക്ക് നയിച്ചത് ക്യാപ്റ്റനും, വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്തിന്റെ പ്രകടനമായിരുന്നു. പുറത്താകാതെ 50 പന്തില്‍ 68 റണ്‍സാണ് പന്ത് നേടിയത്.

ഇഷാന്‍, പ്രഭ്‌സിമ്രാന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും, വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍ സീസണിലെ ആദ്യ മത്സരത്തില്‍ 38 പന്തില്‍ 80 റണ്‍സ് നേടിയിരുന്നു. പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും ഫോം ഔട്ടായി. പഞ്ചാബ് കിങ്‌സ് വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിങും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഇതുവരെ അര്‍ധ സെഞ്ചുറി നേടാനായില്ലെങ്കിലും രണ്ട് മത്സരങ്ങളില്‍ 24 പന്തില്‍ 31, 34 പന്തില്‍ 43 എന്നിങ്ങനെ സ്‌കോര്‍ ചെയ്യാന്‍ താരത്തിനായി.

സഞ്ജു സാംസണ്‍

എന്നാല്‍ സഞ്ജുവിന് ഒരു മത്സരത്തില്‍ പോലും രണ്ടക്കം കടക്കാനായില്ല. 6, 7, 9 എന്നിങ്ങനെയായിരുന്നു ആദ്യ മൂന്ന് മത്സരങ്ങളിലെ താരത്തിന്റെ സ്‌കോറുകള്‍. അടുത്ത മത്സരം മുതല്‍ സഞ്ജു ഫോമിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഏപ്രില്‍ 11-ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam