Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഷമിയെ അ‌ഗാര്‍ക്കര്‍ക്ക് വേണ്ട, മനസിലിരിപ്പ് വ്യക്തം! ബുംറയ്ക്ക് പകരക്കാരനായി ആഖിബ് നബി ടെസ്റ്റ് ടീമില്‍

ഷമിയെ അ‌ഗാര്‍ക്കര്‍ക്ക് വേണ്ട, മനസിലിരിപ്പ് വ്യക്തം! ബുംറയ്ക്ക് പകരക്കാരനായി ആഖിബ് നബി ടെസ്റ്റ് ടീമില്‍

TV9 Malayalam 1 week ago

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്താനുള്ള മുതിർന്ന പേസർ മുഹമ്മദ് ഷമിയുടെ മോഹം അ‌ടുത്തെങ്ങും നടക്കാൻ സാധ്യതയില്ല.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ജസ്പ്രീത് ബുംറയുടെ പകരക്കാരനായി ജമ്മു കാശ്മീരില്‍ നിന്നുള്ള യുവ പേസർ ആഖിബ് നബിയെ തെരഞ്ഞെടുത്തത് ഷമിക്കുള്ള ചീഫ് സെലക്ടർ അ‌ജിത് അ‌ഗാർക്കറിന്റെ വ്യക്തമായ സന്ദേശമാണ് എന്ന് വിലയിരുത്തപ്പെടുന്നു. നബിയെ തിരഞ്ഞെടുത്തതോടെ നഷ്ടപ്പെട്ടത് ഷമിയുടെ അ‌വസരം കൂടിയായിരുന്നു. ഷമിയെ തഴഞ്ഞ് യുവ പേസറെ തെരഞ്ഞെടുക്കാൻ അ‌ഗാർക്കറെ പ്രേരിപ്പിച്ചത് എന്താണ് എന്ന് പരിശോധിച്ചാല്‍ കാണാൻ കഴിയുക ആഭ്യന്തര ക്രിക്കറ്റില്‍ ആഖിബ് നടത്തിയ മികച്ച പെർഫോമൻസ് ആണ്.

ഫിറ്റ്നസ് കുറവാണ് ഷമിയെ മാറ്റിനിർത്താൻ കാരണമെന്ന് അഗാർക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. മുതിർന്ന താരം എന്നതിനെക്കാളുപരി ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ബുംറയ്ക്ക് പകരക്കാരനായി ആഖിബ് നബി ടെസ്റ്റ് ടീമില്‍ എത്താൻ കാരണമായത് എന്നും ഇത് ഷമിക്കുള്ള അ‌ഗാർക്കറുടെ വ്യക്തമായ സന്ദേശമാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

ഷമിക്ക് ഫിറ്റ്നസ് കുറവാണ് എന്ന് മാറ്റിനിർത്താൻ കാരണമായി അ‌ഗാർക്കർ നേരത്തെ പറഞ്ഞെങ്കിലും കഴിഞ്ഞ രഞ്ജി സീസണില്‍ മികച്ച പ്രകടനം ഷമി നടത്തിയിട്ടുണ്ട്. 7 മത്സരങ്ങളില്‍ നിന്ന് 37 വിക്കറ്റുകള്‍ ഷമിക്ക് നേടാനായി. ഏഴ് രഞ്ജി ട്രോഫി മത്സരങ്ങളിലായി ഷമി 1,383 പന്തുകള്‍ എറിഞ്ഞു, 16.72 ശരാശരിയില്‍ ആണ് 37 വിക്കറ്റുകള്‍ വീഴ്ത്തിയത്.

കൂടാതെ ഈ കാലയളവില്‍, അദ്ദേഹം 50 മെയ്ഡൻ എറിഞ്ഞു, മൂന്ന് അഞ്ച് വിക്കറ്റ് നേട്ടം കാഴ്ചവച്ചു, ഇതില്‍ 90 റണ്‍സിന് 8 വിക്കറ്റ് എന്ന കരിയറിലെ ഏറ്റവും മികച്ച ഫസ്റ്റ് ക്ലാസ് നേട്ടവും ഉള്‍പ്പെടുന്നു. ഇതൊക്കെയാണെങ്കിലും അ‌ഗാർക്കർ ഷമിയെ പരിഗണിച്ചില്ല, പകരം ജമ്മു കശ്മീർ പേസറായ യുവതാരം ആഖിബ് നബിക്കാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് സെലക്ഷൻ കമ്മറ്റിയുടെ വിളി എത്തിയത്.

രഞ്ജി ട്രോഫി സീസണില്‍ നബി കാഴ്ചവച്ച മികച്ച പെർഫോമൻസ് തന്നെയാണ് സെലക്ടർമാർ പ്രധാനമായും കണക്കിലെടുത്തത് എന്ന് വിലയിരുത്തപ്പെടുന്നു. 12.56 ശരാശരിയില്‍ 60 വിക്കറ്റുകള്‍ ആഖിബ് നബി വീഴ്ത്തി. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ നബിയെ ഉള്‍പ്പെടുത്താൻ ഈ പെർഫോമൻസ് നിർണായകമായി.

ദുലീപ് ട്രോഫി പോലുള്ള വരാനിരിക്കുന്ന ടൂർണമെന്റുകളില്‍ യുവ പേസർമാരെ മറികടക്കുന്ന പെർഫോമൻസ് സ്ഥിരതയോടെ കാഴ്ചവയ്ക്കുകയും പൂർണ്ണമായ ശാരീരികക്ഷമത തെളിയിക്കുകയും ചെയ്താല്‍ മാത്രമേ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരാനുള്ള ഷമിയുടെ ആഗ്രഹം സാധ്യമാകാൻ വഴി തുറക്കൂ എന്ന് ആഖിബ് നബിയുടെ തെരഞ്ഞെടുപ്പിലൂടെ അ‌ഗാർക്കർ പറഞ്ഞുവയ്ക്കുന്നു. ആഭ്യന്തര ക്രിക്കറ്റിലെ വിക്കറ്റുകളുടെ എണ്ണത്തില്‍ മത്സരിച്ച്‌ യുവതാരങ്ങളെ പിന്നിലാക്കിയാല്‍ മാത്രമേ സീനിയർ താരത്തിന് ഇനി രക്ഷയുള്ളൂ.

2023 മുതല്‍ ദേശീയ ടീമിനായി ഷമി ടെസ്റ്റ് കളിച്ചിട്ടില്ല. കഴിഞ്ഞ വർഷം ന്യൂസിലൻഡിനെതിരെയുള്ള മത്സരമായിരുന്നു ഇന്ത്യയ്ക്കായുള്ള അദ്ദേഹത്തിന്റെ അവസാന ഏകദിന മത്സരം. 2025 ല്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ടി20 ആയിരുന്നു ഇന്ത്യൻ ടീമിനായുള്ള ഷമിയുടെ അ‌വസാന മത്സരം. ആഭ്യന്തര ക്രിക്കറ്റിലെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമായി നബിക്ക് ടീമില്‍ ഇടം കിട്ടിയതില്‍ പലരും ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മുഹമ്മദ് ഷമി നേരിടുന്ന അ‌വഗണനയില്‍ നിരാശയുള്ളവരും ഏറെയുണ്ട്.

English Summary

Mohammed Shami's dream of a comeback to the Indian team was dashed when young pacer Aaqib Nabi from Jammu and Kashmir was selected as a replacement for Jasprit Bumrah in the Test series against Sri Lanka. The decision by the Ajit Agarkar-led selection committee makes it clear that if Shami wants to make it to the team again, he will have to outperform the younger players in domestic cricket.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam