Dailyhunt
Shani Budh Yuti 2026: ഇനി 2 നാള്‍ കൂടി! ഇവര്‍ക്കിനി നല്ല കാലം; ഏപ്രില്‍ 11ന് ബുധനും ശനിയും സംയോജിക്കുന്നു

Shani Budh Yuti 2026: ഇനി 2 നാള്‍ കൂടി! ഇവര്‍ക്കിനി നല്ല കാലം; ഏപ്രില്‍ 11ന് ബുധനും ശനിയും സംയോജിക്കുന്നു

TV9 Malayalam 6 days ago

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംയോജനത്തിന് ഏറെ പ്രാധാന്യമുണ്ട്. കാരണം ഇത് വിവിധ രാശികളുടെ ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തും.

അത്തരത്തില്‍ ഏപ്രില്‍ 11ന് ഗ്രഹങ്ങളുടെ രാജാവായ ബുധൻ മീനം രാശിയിലേക്ക് സംക്രമിക്കുന്നു. ശനി ഇതിനോടകം തന്നെ മീനം രാശിയില്‍ ഉണ്ട്. അതായത് ഏപ്രില്‍ 11 മുതല്‍ മെയ് 30 വരെ ബുധനും ശനിയും മീനം രാശിയില്‍ സംക്രമിക്കും. (PHOTO: TV9 NETWORK)  ബുധന്റെയും ശനിയുടെയും ഈ സംയോജനം വളരെ അപൂർവമാണെന്നും മൂന്ന് രാശികളില്‍ ജനിച്ചവർക്ക് ഇത് ഗുണകരമാണെന്നും ജ്യോതിഷികള്‍ പറയുന്നു. ഇവരുടെ ആരോഗ്യം, സമ്പത്ത്, കരിയർ എന്നീ മേഖലകളില്‍ ഈ സംക്രമണത്തിന് ശക്തമായ സ്വാധീനം ചെലുത്താൻ സാധിക്കും. ഈ കാലയളവില്‍ ഇവർക്ക് ഗുണങ്ങളും പുതിയ വഴികള്‍ തുറന്നു വരാനും സാധ്യത. പ്രധാനമായും മൂന്ന് രാശികളുടെ ജീവിതത്തിലാണ് ശനിയുടെയും ബുധന്റേയും ഈ സംക്രമണം സ്വാധീനം ചെലുത്തുക. (PHOTO: TV9 NETWORK)  ഇടവം: തൊഴില്‍ രംഗത്ത് പുരോഗതിക്കുള്ള സാധ്യത. ജോലിയില്‍ മാറ്റത്തിനും സ്ഥാനക്കയറ്റത്തിനും സൂചനയുണ്ട്. പുതിയ വരുമാന സ്രോതസ്സുകള്‍ തുറന്നു വന്നേക്കാം. സാമ്പത്തിക നേട്ടത്തിന് സാധ്യത. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. ചില നല്ല വാർത്തകള്‍ ലഭിക്കാനും സാധ്യത. ആരോഗ്യം മെച്ചപ്പെടും.(PHOTO: TV9 NETWORK)
 തുലാം: തുലാം രാശിക്കാർക്ക് സമാധാനവും സന്തോഷവും ലഭിക്കും. ജീവിതത്തിലെ തടസ്സങ്ങള്‍ നീങ്ങും. ജോലിയിലും ബിസിനസ് മേഖലയിലും പുരോഗതി. നിക്ഷേപങ്ങളില്‍ നിന്നും നേട്ടം ഉണ്ടാകാൻ സാധ്യത. സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സാധിക്കും. കുടുംബത്തില്‍ ഐക്യവും സമാധാനവും ഉണ്ടാവും. രോഗങ്ങള്‍ക്കും സമാധാനം.(PHOTO: TV9 NETWORK)  മീനം: ജീവിതത്തില്‍ നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ സാധിക്കും. ബുധന്റെയും ശനിയുടെയും സംയോജനം ഒരു പ്രധാന ദൗത്യം പൂർത്തിയാക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. സമൂഹത്തില്‍ ആദരവും ബഹുമാനവും വർദ്ധിക്കും.(PHOTO: TV9 NETWORK)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam