Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'സിനിമയില്‍ മകള്‍ എന്നൊന്നുമില്ല കഥാപാത്രം മാത്രം'; മകള്‍ക്കൊപ്പമുള്ള അഭിനയത്തെ കുറിച്ച്‌ മോഹൻലാല്‍

'സിനിമയില്‍ മകള്‍ എന്നൊന്നുമില്ല കഥാപാത്രം മാത്രം'; മകള്‍ക്കൊപ്പമുള്ള അഭിനയത്തെ കുറിച്ച്‌ മോഹൻലാല്‍

TV9 Malayalam 5 days ago

'തുടക്കം' എന്ന സിനിമയിലൂടെ മലയാളക്കരയുടെ സ്വന്താം മോഹൻലാലിൻ്റെ മകള്‍ വിസ്മയ അഭിനയ രംഗത്തേക്ക് അരങ്ങെറ്റം കുറിക്കുകയാണ്.

ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്ത സിനിമയില്‍ മോഹൻലാലും മകാള്‍ക്കൊപ്പം അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ആ അനുഭവം പങ്കുയ്ക്കുകയണ് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സാക്ഷാല്‍ മോഹൻലാല്‍. സിനിമയില്‍ മകള്‍ എന്നോ മറ്റു താരങ്ങള്‍ എന്നോ വ്യത്യാസമില്ലെന്നും എല്ലാവരും കഥാപാത്രങ്ങളാണെന്നും മോഹൻലാല്‍ പറയുന്നു.

വിസ്മയയിലേക്ക് അഭിനയം വന്ന വഴികളും ചെറുപ്പകാലത്തെ ഇഷ്ടങ്ങളുമെല്ലാം മോഹൻലാല്‍ വിവരിക്കുന്നുണ്ട്. മായ ചെറുപ്പം മുതലെ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ബെസ്റ്റ് ആക്‌ട്രസ് ആയിട്ടുണ്ട്. നാടകങ്ങള്‍ ഒരുപാട് കാണുകയും വായിക്കുകയും ചെയ്യുന്ന ആളാണ്. ചെറുപ്പകാലത്ത് വീട്ടില്‍ തന്നെ എല്ലാവരും ചേർന്ന് ചെറിയ സ്കിറ്റുകളെല്ലാം ചെയ്യുമായിരുന്നു എന്നാല്‍ മായ ഒരു സിനിമയില്‍ അഭിനയിക്കും എന്നൊന്നും ചിന്തിച്ചിട്ടില്ല. അങ്ങനെ ഒരു ആഗ്രഹം പറഞ്ഞിരുന്നുമില്ല എന്ന് മോഹൻലാല്‍ പറയുന്നു.

"സിനിമ ചെയ്യണം എന്നൊരു ആഗ്രഹം പറഞ്ഞപ്പോള്‍ സ്വന്തമായി അതിനുള്ള സംവിധാനം ഉള്ളതുകൊണ്ടാണ് ആ നിലക്ക് ചെയ്യാമെന്ന് തീരുമാനിച്ചത്. അങ്ങനെ ഇല്ലായിരുന്നു എങ്കില്‍ ഒരുപക്ഷേ മറ്റൊരു സിനിമ ചെയ്യുമായിരുന്നിരിക്കാം. ജൂഡ് പറഞ്ഞ കഥ ഒരു പുതുമുഖ അഭിനയതാവിന് കിട്ടാവുന്ന നല്ല അവസരമായി തോന്നി. മായക്ക് ആ കഥാപാത്രം നന്നായി ചെയ്യാനാകുമെന്ന് ജൂഡിനും നല്ല വിശ്വാസം തോന്നി. അങ്ങനെയാാണ് ഈ സിനിമ സംഭവിക്കുന്നത്" മോഹൻലാല്‍ പറഞ്ഞു.

സിനിമയില്‍ മകള്‍ക്ക് പ്രത്യേക പരിഗണന ഒന്നുമില്ല എന്ന് മോഹൻലാല്‍ പറയുന്നുണ്ട്. ഒരു ഷോട്ട് ചിത്രീകരിക്കുമ്പോള്‍ സഹതാരങ്ങളോടൊ പുതുമുഖ അഭിനയതാക്കളോടൊ പറയുന്ന കാര്യങ്ങള്‍ മാത്രമേ വിസ്മയയോടും പറഞ്ഞിട്ടൊള്ളു എന്ന് മോഹൻലാല്‍ പറയുന്നു. "സിനിമയിലേക്ക് വരുമ്പോള്‍ മകള്‍ എന്നൊന്നുമില്ല, കഥാപാത്രങ്ങള്‍ മാത്രമേ ഒള്ളു. ആ കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന തരത്തില്‍ പെരുമാറാൻ മാത്രമാണ് പറഞ്ഞത്. സംവിധായകനാണ് അത് നിയന്ത്രിക്കേണ്ടയാള്‍, ജൂഡ് അത് ബ്രില്ല്യൻ്റായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്" മോഹൻലാല്‍ പറഞ്ഞു.

വീട്ടിലെ സിനിമാക്കരുടെ സിനിമയോടുള്ള സമീപനത്തെ വളരെ രസകരമായി മോഹൻലാല്‍ അവതരിപ്പിച്ചത് ചിരി പടർത്തുന്നതായിരുന്നു. സിനിമയില്‍ സജീവമാകാനാണോ ഇനി പദ്ധതി എന്ന ചോദ്യത്തോട് വിസ്മയ പ്രതികരിച്ചതിന് പിന്നാലെയാണ് മോഹൻലാല്‍ രസകരമായ മറുപടി പറഞ്ഞത്. സിനിമയില്‍ സജീവമാകാനാണ് താല്പര്യം എന്നായിരുന്നു വിസ്മയയുടെ മറുപടി..ഇത് കെട്ടതും "ഒരാള്‍ക്ക് സിനിമകള്‍ അധികം ചെയ്യേണ്ട, ഒരാള്‍ക്ക് സിനിമ കൂടുതല്‍ ചെയ്യണം, ഒരാള്‍ക്ക് എങ്ങനെയെങ്കിലും സിനിമയില്‍ ഒന്ന് പിടിച്ച്‌ നിന്നാല്‍ മതി എന്ന ചിന്തയാണ്" എന്നായിരുന്നു മോഹൻലാലിൻ്റെ മറുപടി.

English Summary

In a recent interview, Mohanlal stated he treats her strictly as a co-actor on set. Despite her background in school theater, films weren't planned until this script. Vismaya intends to remain active in Malayalam cinema.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam