Dailyhunt
Tamil Nadu Assembly Election Result 2026: അണ്ണൻ മാസ് ഡാ. ബ്ലഡി സ്വീറ്റ് വിജയം; ജോസഫ് വിജയ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയാകുമോ?

Tamil Nadu Assembly Election Result 2026: അണ്ണൻ മാസ് ഡാ. ബ്ലഡി സ്വീറ്റ് വിജയം; ജോസഫ് വിജയ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയാകുമോ?

TV9 Malayalam 1 week ago

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വൻ അട്ടിമറി വിജയം കരസ്ഥമാക്കിയിരിക്കുകയാണ് 'തമിഴക വെട്രി കഴകം' (ടിവികെ).

പാർട്ടി രൂപീകരിച്ച്‌ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ വമ്പിച്ച വിജയം സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യ പാർട്ടിയായും ടിവികെയെ കണക്കാക്കാം. നിരവധി വിവാദങ്ങളും രാഷ്ട്രീയ പോരുകളും നേരിട്ടാണ് ടിവികെ ഈ വിജയം കൈവരിച്ചിരിക്കുന്നത്. ദശകങ്ങളായി നീണ്ടുനിന്ന ദ്രാവിഡ രാഷ്ട്രീയത്തിലെ ആധിപത്യം (ഡിഎംകെ) തകർത്തുകൊണ്ടാണ് നടനും നേതാവുമായ വിജയ് തൻ്റെ കരുത്ത് കാട്ടിയിരിക്കുന്നത്. ആരാധകരുടെ ഭാഷയില്‍ പറഞ്ഞാല്‍ വിജയുടെ "ബ്ലഡി സ്വീറ്റ്" വിജയമാണ് ഇന്ന് രാജ്യമാകെ കണ്ടിരിക്കുന്നത്.

ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ പ്രകാരം 107 സീറ്റുകള്‍ നേടിയാണ് വിജയ് തമിഴ്നാട്ടില്‍ ഭരണം ഉറപ്പിക്കാൻ ഒരുങ്ങുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിലെ വമ്പൻ സ്രാവുകളായ ഡിഎംകെയും എഐഎഡിഎംകെയെയും പിന്നിലാക്കി തമിഴകത്തിലാകെ വിജയ് തൻ്റെ രാഷ്ട്രീയ വേരുകള്‍ പടർത്തിയിരിക്കുകയാണ്. എന്നാല്‍ ഇവിടെ ആരാധകരും രാജ്യവും ഒന്നാകെ ഉയർത്തുന്ന ചോദ്യം തമിഴ്നാടിൻ്റെ അടുത്ത മുഖ്യമന്ത്രി നടൻ വിജയ് ആണോ എന്നാണ്. എന്നാല്‍ മറ്റൊരു ശ്രദ്ധേയമായ വിഷയം കേവല ഭൂരിപക്ഷമായ 118 എന്ന സംഖ്യയിലേക്ക് എത്താൻ ടിവികെയ്ക്ക് കക്ഷികളുടെ പിന്തുണ ആവശ്യമായി വന്നേക്കാം.

അതേസമയം, മറ്റ് പിന്തുണകള്‍ ഒന്നും തന്നെയില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ വിജയ് തന്നെ മുഖ്യമന്ത്രിയാകാനുള്ള സാധ്യതകളാണ് ഉള്ളത്. ഡിഎംകെയെ സംബന്ധിച്ച്‌ ഏറ്റവും വലിയ തിരിച്ചടിയായത്, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തൻ്റെ സ്വന്തം മണ്ഡലമായ കോലത്തൂരില്‍ പരാജയപ്പെട്ടതാണ്. എന്നാല്‍ ടിവികെ നേതാവായ വിജയ് മത്സരിച്ച രണ്ട് മണ്ഡലങ്ങളായ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് ഇവിടങ്ങളില്‍ അദ്ദേഹം മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചിരിക്കുന്നത്. കേരളത്തില്‍ എല്‍ഡിഎഫിനേറ്റ് അതേ പ്രഹരം തന്നെയാണ് തമിഴ്നാട്ടില്‍ ഡിഎംകെയ്ക്കും ഏറ്റിരിക്കുന്നത്.

നടൻ വിജയ് തമിഴ്നാടിൻ്റെ മുഖ്യമന്ത്രി?

2026-ല്‍ വിജയ് തമിഴ്‌നാട് ഏറ്റവും വലിയ ഒറ്റകക്ഷിയായി നിന്ന് വിജയിക്കുന്നു. 49 വർഷത്തിനിടെ ഒരു സിനിമാതാരത്തിനും കഴിയാത്ത വിജയമാണ് ഒറ്റയ്ക്ക് നിന്ന് അദ്ദേഹം നേടിയെടുത്തത്. ഡിഎംകെ സഖ്യം കേവലഭൂരിപക്ഷമായ 118 സീറ്റ് നേടാൻ ടിവികെയ്ക്ക് സാധിക്കുമോ എന്ന കാര്യം നിലവില്‍ വ്യക്തമല്ലെങ്കിലും തമിഴ്മണ്ണിലെ പുത്തൻ രാഷ്ട്രീയതാരത്തിന്റെ വരവിനെ ഇരുകൈയ്യും നീട്ടിയാണ് തമിഴ്മക്കള്‍ സ്വീകരിച്ചത്. രാഷ്ട്രീയത്തിനും സിനിമയ്ക്കും തമ്മില്‍ അത്ര കടുത്ത അതിർവരമ്പില്ല എന്ന് തമിഴ് ജനത വീണ്ടും തെളിയിച്ചിരിക്കുകയാണ്. ആരാധന വോട്ടാകില്ലെന്ന് പറഞ്ഞ് പലരും നടനെ വിമർശിച്ചെങ്കിലും, തന്നെ ജനങ്ങള്‍ കൈവിടില്ല എന്നതായിരുന്നു വിജയുടെ ആത്മവിശ്വാസം.

എംജിആർ, ജയലളിത, വിജയകാന്ത് എന്നിങ്ങനെ സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തില്‍ പയറ്റിയ ചരിത്രമാണ് തമിഴ്നാടിൻ്റെ മണ്ണിൻ്റേത്. 2024 ഫെബ്രുവരി രണ്ടാം തീയതിയാണ് വിജയ് സ്വന്തം പാർട്ടി രൂപീകരിക്കുന്നത്. തമിഴ് ത്രില്ലർ സിനിമ പോലെ തന്നെയായിരുന്നു വിജയുടെ അപ്രതീക്ഷിത രാഷ്ട്രീയ പ്രവേശനവും. ആരാധകർക്കിടയിലെ മാസ് എൻട്രിയും, മാസ് ഡയലോഗും, കരുണയും, സ്നേഹവും, സഹായവും എല്ലാം വിജയുടെ വിജയത്തിൻ്റെ പിന്നിലെ രഹസ്യമാണ്.

സംസ്ഥാന ഭരണത്തില്‍ ഒരു മാറ്റം അനിവാര്യമാണെന്ന് തമിഴ്മക്കള്‍ തീരുമാനിച്ചതോടെ വിജയ് എന്ന പേര് അവർക്കിടയിലേക്ക് രംഗപ്രവേശനം ചെയ്യുകയായിരുന്നു. സിനിമ പോലെ അത്ര എളുപ്പമായിരുന്നില്ല അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം. വിവാദങ്ങളും, വിമർശനങ്ങളും ഒപ്പം അടിച്ചമർത്തലും തളർത്താതെ തൻ്റെ കഴിവിൻ്റെ പരമാവധി ശ്രമിച്ചാണ് ഈ വിജയത്തില്‍ നടൻ എത്തിനില്‍ക്കുന്നത്.

English Summary:

2026 Tamil Nadu Assembly Election results have delivered a political overturn with Thalapathy Vijay's TVK. Tamilaga Vettri Kazhagam making a historic victory in tamil history. TVK Won in 107 seats in Tamil Nadu.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam