Dailyhunt
Vande Bharat Express: പുതിയ വന്ദേ ഭാരതിന് തുടക്കം; യാത്ര ഇവര്‍ക്ക് മാത്രം, എല്ലാവര്‍ക്കുമില്ല

Vande Bharat Express: പുതിയ വന്ദേ ഭാരതിന് തുടക്കം; യാത്ര ഇവര്‍ക്ക് മാത്രം, എല്ലാവര്‍ക്കുമില്ല

TV9 Malayalam 1 month ago

രാജ്യത്തെ ട്രെയിന്‍ യാത്രകള്‍ വളരെ വേഗത്തിലാക്കാന്‍ എത്തിയ താരമാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍. ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രമേ വന്ദേ ഭാരതിന് ആവശ്യമായുള്ളൂ.

എല്ലാ സംസ്ഥാനങ്ങളിലേക്കും ധാരാളം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സ്ലീപ്പര്‍ ട്രെയിനുകള്‍ വേണമെന്ന യാത്രക്കാരുടെ ആവശ്യത്തെ തുടര്‍ന്ന് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ക്കും കേന്ദ്രം തുടക്കം കുറിച്ചു. (Image Credits: PTI)  ഇപ്പോഴിതാ മറ്റൊരു വന്ദേ ഭാരത് സര്‍വീസിന് തുടക്കം കുറിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ. എന്നാല്‍ ഇത് യാത്രയ്ക്ക് പറ്റുന്ന ട്രെയിനായിരിക്കില്ല, മറിച്ച്‌ ചരക്ക് ഗതാഗതത്തിന് വേണ്ടിയുള്ളതായിരിക്കും. രാജ്യത്തെ ചരക്ക് ഗതാഗതം അതിവേഗമാക്കുന്നത് ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ റെയില്‍വേ പുത്തന്‍ ആശയം ആവിഷ്‌കരിക്കാനൊരുങ്ങുന്നത്.  എന്നാല്‍ ഇതിന് അധികനാളുകള്‍ കാത്തിരിക്കേണ്ട ആവശ്യമില്ല. ആദ്യ വന്ദേ ഭാരത് ചരക്ക് ട്രെയിനിന്റെ പരീക്ഷണയോട്ടം ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്നാണ് വിവരം. പ്രോട്ടോടൈപ്പ് ട്രെയിനിന്റെ നിര്‍മാണം ചെന്നൈ ഐസിഎഫാണ് ഏറ്റെടുത്തിരിക്കുന്നത്. ട്രെയിന്‍ കമ്മീഷന്‍ ചെയ്യുന്നതിന് മുമ്പ് പ്രോട്ടോടൈപ്പ് റിസര്‍ച്ച്‌ ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ പരിശോധനകള്‍ നടത്തും.
 മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയാണ് ഈ ട്രെയിനിന് കൈവരിക്കാനാകുക. 264 ടണ്‍ പേലോഡ് ശേഷിയുണ്ട്. 1800 എംഎം ഓട്ടോമാറ്റിക് പ്ലഗ് വാതിലുകള്‍, ന്യൂമാറ്റിക് റോളര്‍ ഫ്‌ളോര്‍, പാലറ്റൈസ് ചെയ്ത പാത്രങ്ങള്‍, റീഫര്‍ കണ്ടെയ്‌നറുകള്‍ എന്നിവ ഈ ട്രെയിനിന്റെ പ്രത്യേകതയാണ്.  പെട്ടെന്ന് കേടാകുന്ന വസ്തുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, പുതിയ ഉത്പന്നങ്ങള്‍, പാലുത്പന്നങ്ങള്‍ എന്നിവയുടെ താപനില നിയന്ത്രിക്കാന്‍ സാധ്യമാക്കുന്ന റീഫര്‍ കണ്ടെയ്‌നര്‍ ശേഷിയാണ് പ്രധാന സവിശേഷത. 16 കാറുകളുടെ ഭാരം താങ്ങാനുള്ള കരുത്തും ട്രെയിനിനുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam