നടൻ അജിത്തിന്റെ അമ്മ മോഹിനി വിട പറഞ്ഞു. പിന്നാലെ നിരവധി ആരാധകരും താരങ്ങളുമാണ് അമ്മക്ക് അനുശോചനം അറിയിച്ചുകൊണ്ട് എത്തുന്നത്.
അത്തരത്തില്‍ തമിഴ്നാടിന്റെ മുഖ്യമന്ത്രിയും നടനുമായ ജോസഫ് സി വിജയിയും അനുശോചനം അറിയിക്കാനായി അജിത്തിന്റെ വീട്ടിലെത്തി. തലയെയും ദളപതിയേയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. എന്നാല്‍ അതേസമയം തന്നെ വിമർശനങ്ങളും വിജയിക്കു നേരെ ഉയർന്നുവരുന്നു. ആരാധകരുടെ വിമർശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണം മറ്റൊന്നുമല്ല അജിത്തിന്റെ അമ്മയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കാൻ എത്തിയ തമിഴ്നാട് മുഖ്യമന്ത്രി വിജയിക്കൊപ്പം ഉണ്ടായിരുന്ന നടി തൃഷയുടെ സാന്നിധ്യമാണ്.
ഈ സ്ത്രീയെ എന്തിനാണ് നിങ്ങള്‍ ഇങ്ങനെ എപ്പോഴും കൂടെ കൂട്ടി നടക്കുന്നത്?
വിജയിക്കൊപ്പമുള്ള തൃഷയെ ചിലരെയെങ്കിലും ചൊടിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ നിരവധി പേരാണ് പ്രതികരണണങ്ങളുമായി എത്തുന്നത്.അണ്ണാ എല്ലാം ഒക്കെയായിരുന്നു നിങ്ങളെ തലയ്ക്കൊപ്പം ഒന്നിച്ച് കണ്ടതും നിങ്ങള്‍ പരസ്പരം കെട്ടിപ്പിടിക്കുന്നതും കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമായി എന്നാല്‍ ഇത് വേണ്ടായിരുന്നു ഈ സ്ത്രീയെ എന്തിനാണ് നിങ്ങള്‍ ഇങ്ങനെ എപ്പോഴും കൂടെ കൂട്ടി നടക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. വളരെ രൂക്ഷമായ ഭാഷയിലാണ് പലരും വിമർശിക്കുന്നത് എല്ലാം നന്നായി പക്ഷേ ഈ സ്ത്രീയെ കാണുന്നതുവരെ. ഇവർ നിങ്ങളുടെ ആരാണ്, നിങ്ങളെ കണ്ടതില്‍ സന്തോഷമുണ്ട് എന്നാല്‍ ഇവരെ എന്തിന് ഒപ്പം കൂട്ടി എന്നിങ്ങനെ പോകുന്നു വിമർശനങ്ങള്‍.
:
അജിത്ത് ദുബായില്‍ ആയിരുന്നു
മെയ് 31-ന് വൈകുന്നേരത്തോടെയാണ് ഇരുവരും ഒരേ കാറില്‍ അജിത്തിന്റെ പള്ളാവക്കത്തെ വസതിയിലെത്തിയത്. അജിത്തിനെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച ഇരുവരും, അന്ത്യോപചാരമർപ്പിക്കുകയും ചെയ്തു.ദുബായിലായിരുന്ന അജിത്ത് അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് ചെന്നൈയില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ജോസഫ് സി വിജയിയും ത്രിഷയും അവരുടെ വസതിയില്‍ എത്തി അന്ത്യോപചാരം അർപ്പിച്ചത്. എന്നാല്‍ ഈ സന്ദർശനം ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ ജോസഫ്യെ സി വിജയിയെ ആളുകള്‍ അംഗീകരിക്കുമ്പോഴും തൃഷയ്ക്കൊപ്പമുള്ള ഈ സഞ്ചാരത്തെ ആളുകള്‍ എതിർക്കുന്നുണ്ട്.
ഭർത്താവ് പി സുബ്രഹ്മണ്യം മൂന്ന് വർഷം മുമ്പാണ് മരിച്ചത്
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍, കനത്ത സുരക്ഷയ്ക്കിടെ വിജയ് അജിത് കുമാറിന്റെ വസതിയില്‍ എത്തുന്നതായി കാണാം . അദ്ദേഹം വീട്ടില്‍ പ്രവേശിക്കുന്നതിന് മുമ്പ് അജിത്തിനെ കെട്ടിപ്പിടിക്കുകയും ദുഃഖിതരായ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നതായി കാണാം. ഒപ്പം ഒരു കറുത്ത സല്‍വാർ ധരിച്ചു കൊണ്ട് തൃഷയും അരികില്‍ ഉണ്ടായിരുന്നു. അതേസമയം ശനിയാഴ്ചയാണ് അജിത്തിന്റെ അമ്മ മോഹിനി അന്തരിച്ചത്. 85 വയസ്സായിരുന്നു. ഭർത്താവ് പി സുബ്രഹ്മണ്യം മൂന്ന് വർഷം മുമ്പാണ് മരിച്ചത്. കുറച്ചുദിവസം ആയി ഇവരുടെ ആരോഗ്യനില വഷളായിരുന്നു എന്നും ഉറക്കത്തില്‍ മരണസംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ENGLISH SUMMARY
Actor Ajith's mother Mohini passes away. After that, many fans and stars came to express their condolences to her mother. In such a way, Tamil Nadu Chief Minister and actor Joseph C Vijay also came to Ajith's house to express his condolences. Fans are happy to see Thala and Thalapathy together. But at the same time, criticism is also being raised against Vijay.

