Dailyhunt
Vijay: തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി ദളപതിയോ? ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാൻ അനുമതി തേടി വിജയ്

Vijay: തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി ദളപതിയോ? ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാൻ അനുമതി തേടി വിജയ്

TV9 Malayalam 4 days ago

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളുമായി തമിഴക വെട്രി കഴകം (T V K) അധ്യക്ഷൻ വിജയ്.

ഇന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തിയ വിജയ്, അടുത്ത സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ചെന്നൈയിലെ രാജ്ഭവനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. തന്റെ പാർട്ടിക്കും സഖ്യത്തിനുമുള്ള പിന്തുണ വിജയ് ഗവർണറെ അറിയിച്ചു. 234 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷത്തിന് ആവശ്യമായ മാന്ത്രിക സംഖ്യയിലെത്താൻ ടിവികെക്ക് 10 സീറ്റുകളുടെ കൂടി പിന്തുണ ആവശ്യമാണ്.

വിജയ് ഉന്നയിച്ച അവകാശവാദം പരിശോധിച്ച ശേഷം, സഭയില്‍ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ അദ്ദേഹത്തോട് നിർദ്ദേശിക്കും. നിശ്ചിത സമയത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനായാല്‍ തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യും. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ഇത്രയും വലിയൊരു രാഷ്ട്രീയ നീക്കത്തിലേക്ക് അദ്ദേഹം കടന്നത് തമിഴ് രാഷ്ട്രീയ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

ഗവർണറെ കണ്ട് വിജയ്, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച്‌ ടിവികെ അധ്യക്ഷൻ വിജയ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ സന്ദർശിച്ചു. 234 അംഗ സഭയില്‍ 108 സീറ്റുകള്‍ നേടിയ ടിവികെയ്ക്ക് അഞ്ച് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍, ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള കൃത്യമായ കണക്കുകള്‍ ഹാജരാക്കാൻ ഗവർണർ നിർദ്ദേശിച്ചതോടെ വ്യാഴാഴ്ച നടക്കാനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് അനിശ്ചിതത്വത്തിലായി. കേവല ഭൂരിപക്ഷത്തിന് 118 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. കോണ്‍ഗ്രസ് പിന്തുണയോടെ 113 അംഗങ്ങളുടെ ബലം നിലവിലുണ്ടെങ്കിലും ബാക്കി 5 പേരുടെ കൂടി പിന്തുണക്കത്തുകള്‍ ഹാജരാക്കിയാല്‍ മാത്രമേ സത്യപ്രതിജ്ഞ അനുവദിക്കൂ എന്ന നിലപാടിലാണ് രാജ്ഭവൻ.

ഭൂരിപക്ഷം തെളിയിക്കാൻ രണ്ടാഴ്ചത്തെ സമയം വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. ദ്രാവിഡ പാർട്ടികളുടെ പതിറ്റാണ്ടുകള്‍ നീണ്ട ഭരണത്തുടർച്ചയ്ക്ക് അറുതി വരുത്തിക്കൊണ്ട് ഒരു പുതിയ രാഷ്ട്രീയ അധ്യായത്തിനാണ് തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്.

ഫാൻ കള്‍ച്ചർ രാഷ്ട്രീയ ബോധത്തെ മറികടക്കുന്നു - പ്രകാശ് രാജ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വോട്ടർമാരുടെ രാഷ്ട്രീയ ബോധ്യങ്ങളെയും തമിഴ് രാഷ്ട്രീയത്തിലെ പുതിയ പ്രവണതകളെയും വിമർശിച്ച്‌ നടൻ പ്രകാശ് രാജ്. തമിഴ്നാട് രാഷ്ട്രീയം പക്വത പ്രാപിച്ചുവെന്ന് അവകാശപ്പെടുമ്പോഴും, സമൂഹം ഇന്ന് യഥാർഥ രാഷ്ട്രീയ ബോധത്തേക്കാള്‍ ഉപരിയായി 'ആരാധനാ സംസ്കാരത്തിന് പിന്നാലെയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

പ്രകാശ് രാജിന്റെ കുറിപ്പിലെ പ്രധാന ഭാഗങ്ങള്‍

ഇതിഹാസ നേതാവ് കെ. കാമരാജ് പോലും പരാജയം രുചിച്ചിട്ടുണ്ടെന്നും, വിശാലമായ അർത്ഥത്തില്‍ നിലവിലെ സാഹചര്യത്തില്‍ എം.കെ സ്റ്റാലിനും പരാജയപ്പെട്ടിരിക്കുകയാണെന്നും പ്രകാശ് രാജ് കുറിച്ചു. ജനപ്രിയ തരംഗങ്ങളില്‍ വലിയ നേതാക്കള്‍ പോലും വീണുപോകുന്നതിനെയാണ് അദ്ദേഹം ഇതിലൂടെ സൂചിപ്പിച്ചത്.

ജനങ്ങള്‍ക്ക് യഥാർഥ രാഷ്ട്രീയ അവബോധം ഇനിയും ഉണ്ടായിട്ടില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത്. സമൂഹം ആരാധകരാല്‍ നയിക്കപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയ അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക് പലപ്പോഴും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നും, ആ ദൗത്യം തുടരുമെന്നും താരം വ്യക്തമാക്കി.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും ചർച്ചകളും

നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത കുതിപ്പും തമിഴ് രാഷ്ട്രീയത്തിന്റെ അടിസ്ഥാന സ്വഭാവത്തെ മാറ്റിയോ എന്ന ചോദ്യം പ്രകാശ് രാജിന്റെ വാക്കുകള്‍ ഉയർത്തുന്നുണ്ട്. തമിഴ് രാഷ്ട്രീയത്തില്‍ സിനിമാ താരങ്ങള്‍ക്കുള്ള സ്വാധീനം വീണ്ടും ചർച്ചയാക്കാൻ ഈ കുറിപ്പ് കാരണമായി. വിജയിച്ച സ്ഥാനാർത്ഥികള്‍ക്ക് ജനങ്ങളെ സേവിക്കാൻ മികച്ച രീതിയില്‍ സാധിക്കട്ടെ എന്ന് ആശംസിച്ച താരം, തന്റെ പതിവ് ശൈലിയായ #JustAsking എന്ന ഹാഷ്‌ടാഗോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്. വിജയ്‌യുടെ വിജയത്തെ തമിഴ്നാട് ആഘോഷിക്കുമ്പോള്‍, പ്രകാശ് രാജിന്റെ ഈ വേറിട്ട നിരീക്ഷണം സോഷ്യല്‍ മീഡിയയില്‍ വലിയ സംവാദങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

English summary

Following a historic electoral performance, TVK Chief Vijay met Governor Rajendra Arlekar to stake his claim to form the government with support from the Congress party. However, the swearing-in ceremony faces a potential delay as the Governor has requested formal letters of support from 118 MLAs to verify the required majority.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam