മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ മകള്‍ വിസ്മയ മോഹൻലാല്‍ നായികയായി എത്തുന്ന പുതിയ സിനിമ തുടക്കം ഓഗസ്റ്റ് ഏഴിന് തീയേറ്ററുകളില്‍ എത്തുകയാണ്.
മോഹൻലാലിന്റെ മകള്‍ ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന നിലയിലും ആദ്യമായി മോഹൻലാലും മകളും ഒരുമിച്ച് അഭിനയിക്കുന്നു എന്ന സിനിമ എന്ന നിലയിലും സംവിധായകൻ ജൂഡ് ആന്റണിയും മോഹൻലാലും ഒന്നിക്കുന്ന ആദ്യ സിനിമ എന്ന നിലയിലും തുടക്കത്തിന് വളരെയധികം പ്രേക്ഷകശ്രദ്ധയാണ് ഇതിനകം കൈവന്നിരിക്കുന്നത്. ആരാധകരും സിനിമ പ്രേമികളും ചിത്രത്തെ വരവേല്‍ക്കാനുള്ള എല്ലാം ഒരുപോലെ ആവേശത്തിലാണ്. ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ നിറയെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മോഹൻലാലും വിസ്മയയും സുചിത്ര മോഹൻലാലും സംവിധായകൻ ജൂഡ് ആന്റണിയും നല്‍കിയ അഭിമുഖങ്ങളാണ് പ്രചരിക്കുന്നത്.
മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ എങ്ങനെയാണ് ഈ സിനിമ സംഭവിച്ചതെന്നും വിസ്മയ മോഹൻലാല്‍ തുടക്കത്തിലേക്ക് എത്തിയത് എങ്ങനെയെന്നും സംവിധായകൻ ജൂഡ് ആന്റണിയും മോഹൻലാലും വിശദീകരിച്ചിരുന്നു. വിസ്മയ പഠനകാലത്ത് സ്കൂളില്‍ നാടകങ്ങളിലും മറ്റു പെർഫോമൻസുകളിലും പങ്കെടുക്കുമായിരുന്നു. സ്കൂള്‍ കാലത്ത് മികച്ച നടിയായി മാറിയിട്ടുണ്ട്. അഭിനയം തിയേറ്റർ ഡ്രാമ ഇതൊക്കെ അവർക്കുള്ളില്‍ നേരത്തെ തന്നെ ഉണ്ടായിരുന്നതാണ് - മോഹൻലാല്‍ പറഞ്ഞു.
ചിലത് എനിക്ക് ഇഷ്ടമാവാറില്ല… മോഹൻലാലിന്റെ സിനിമകളെ കുറിച്ച് തുറന്ന് പറഞ്ഞ് സുചിത്രയും വിസ്മയയും
അങ്ങനെ ഒരു പശ്ചാത്തലമുള്ള ആള്‍ തനിക്ക് സിനിമ ചെയ്താല്‍ കൊള്ളാം എന്ന് ഒരു ആഗ്രഹം പറയുന്നു. അപ്പോള്‍ തങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സിസ്റ്റം സ്വന്തമായി ഉണ്ട്. അങ്ങനെ ആലോചിച്ചപ്പോള്‍ ജൂഡ് ആന്റണിയുടെ കയ്യില്‍ ഒരു സ്ക്രിപ്റ്റ് ഉണ്ടെന്ന് മനസ്സിലായി. അത് മായയ്ക്ക് നന്നായി ചെയ്യാൻ കഴിയും എന്ന് ജൂഡിന് തോന്നി. കഥ കേട്ട സമയത്ത് വളരെ ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള സിനിമയാണെന്ന് തോന്നി. ആദ്യമായി സിനിമയിലേക്ക് കടന്നു വരുന്ന ഏതൊരു നടിയെയും സംബന്ധിച്ചിടത്തോളം ഒരു പോസിബിലിറ്റി ഈ സിനിമയിലുണ്ട് എന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഈ സിനിമ ഉണ്ടാകുന്നത് എന്ന് മോഹൻലാല്‍ വ്യക്തമാക്കി.
സിനിമയുടെ നാള്‍വഴികള്‍ സംവിധായകൻ ജൂഡ് ആന്റണിയും വിശദീകരിച്ചു. തന്റെ സുഹൃത്തായ വിശാഖ് സുബ്രഹ്മണ്യം വഴി സുചിത്ര ചേച്ചിയാണ് തന്നെ ആദ്യം വിളിക്കുന്നത്. വളരെ മുൻപ് 2020 ലാണ് ഈ സംഭവം നടക്കുന്നത്. അന്ന് 2018 എന്ന സിനിമ പോലും ചെയ്തിട്ടില്ല. പിന്നീട് ചേച്ചിയെ നേരില്‍ കണ്ടു അങ്ങനെ ഇടയ്ക്കിടയ്ക്ക് സംസംസാരങ്ങള്‍ ഉണ്ടായി. ശേഷം മോഹൻലാല്‍ സാറിനെ നേരില്‍ കണ്ടു. അപ്പോഴൊന്നും അത്ര പെട്ടെന്ന് സിനിമ ചെയ്യണം എന്നുള്ള തീരുമാനം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരിക്കല്‍ സിനിമ ചെയ്യാം എന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു. ഈ സിനിമയില്‍ സുചിത്ര ചേച്ചിയുടെ ഭാഗത്ത് നിന്ന് ഒരുപാട് സംഭാവനകള്‍ ഉണ്ടായിട്ടുണ്ട്. മോഹൻലാല്‍ സാറിന്റെ ഭാഗത്ത് നിന്നും ഒരു പ്രധാന ഇൻപുട്ട് ലഭിച്ചിരുന്നു എന്നും ജൂഡ് പറഞ്ഞു. തനിക്ക് സിനിമ ചെയ്തിട്ട് വളരെ ഇഷ്ടപ്പെട്ടുഎന്നും അഭിനയം തുടരണമെന്ന ആഗ്രഹമുണ്ട്, വ്യത്യസ്തമായ കൂടുതല്‍ കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്പര്യമെന്ന് വിസ്മയയും
പ്രതികരിച്ചു.
English Summary
Thudakkam, the new film starring Vismaya Mohanlal daughter of the beloved Malayalam actor Mohanlal is set to hit theaters on August 7th. The movie has already garnered significant audience attention, as it marks Vismaya's acting debut, the first time father and daughter are sharing the screen, and the first collaboration between director Jude Anthany and Mohanlal.

