Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Women's T20 World Cup 2026: 'ഇന്ത്യ-പാക് പോരാട്ടം മാത്രമല്ല, ലോകകപ്പ് മുഴുവൻ ആവേശമാക്കണം'

Women's T20 World Cup 2026: 'ഇന്ത്യ-പാക് പോരാട്ടം മാത്രമല്ല, ലോകകപ്പ് മുഴുവൻ ആവേശമാക്കണം'

TV9 Malayalam 1 week ago

Smriti Mandhana Speaks: വനിതാ ടി20 ലോകപ്പിലെ എല്ലാ മത്സരങ്ങളും ആവേശത്തോടെ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ സമൃതി മന്ദാന.

ആവേശം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കുന്ന മത്സരത്തിന് മാത്രമല്ല ഉണ്ടായിരിക്കേണ്ടതെന്നും, എല്ലാ പോരാട്ടങ്ങളും ആരാധകര്‍ ഏറ്റെടുക്കണമെന്നും താരം പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ ടിക്കറ്റുകള്‍ മുഴുവൻ വിറ്റുപോയിരുന്നു. ഒരു മത്സരത്തിന് മാത്രമല്ല, ലോകകപ്പിലുടനീളം ഇതേ ആവേശം ഉണ്ടാകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സമൃതി മന്ദാന പറഞ്ഞു.

ഇന്ത്യ-പാക് മത്സരത്തിന് എപ്പോഴും 'ഹൈപ്പ്' ഉണ്ടായിരിക്കും. ഒട്ടനവധി ആരാധകർ തങ്ങളെ പിന്തുണയ്ക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നിറഞ്ഞ മത്സരത്തിന് മാത്രമല്ല ഇത്രയധികം ശ്രദ്ധയും ആവേശവും ലഭിക്കേണ്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു.

സ്മൃതി മന്ദാനയുടെ വാക്കുകള്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം വനിതാ ടി20 മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മന്ദാന ഇക്കാര്യം പറഞ്ഞത്.

"ബർമിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ (2022) ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയിരുന്നു. അന്ന് സ്റ്റേഡിയം മുഴുവൻ നിറഞ്ഞുകവിഞ്ഞിരുന്നു. ഇന്ത്യ-പാകിസ്താൻ മത്സരം മാത്രമല്ല, ടി20 ലോകകപ്പിന് മൊത്തത്തില്‍ വലിയ രീതിയിലുള്ള ആവേശം നമ്മള്‍ ഉണ്ടാകണം. ഒരു മത്സരത്തിന് മാമാത്രമായി അമിത പ്രാധാന്യം നല്‍കരുത്‌"-സ്മൃതി മന്ദാനയുടെ വാക്കുകള്‍.

ഇന്ത്യ-പാക് മത്സരത്തിന് ഇതിനകം തന്നെ വലിയ ആവേശമാണ് ലഭിക്കുന്നത്. ധാരാളം ആരാധകര്‍ എത്തുമെന്ന് ഉറപ്പാണ്. അവര്‍ക്കായി മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ദാന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യ-പാക് പോരാട്ടം

പാകിസ്താനെതിരെയുള്ള പോരാട്ടത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് യാത്ര ആരംഭിക്കുന്നത്. വനിതാ ടി20യില്‍ ഇന്ത്യയും പാകിസ്ഥാനും ഇതിനു മുമ്പ് 16 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 13 തവണയും ഇന്ത്യയ്ക്കായിരുന്നു ജയം. മൂന്ന് തവണ മാത്രമാണ് പാകിസ്ഥാന് ജയിക്കാനായത്. 2024-ലെ വനിതാ ടി20 ലോകകപ്പില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയ്ക്കായിരുന്നു ജയം.

ഇന്ത്യയുടെ ഷെഡ്യൂള്‍

ജൂണ്‍ എട്ടിന് വെസ്റ്റ് ഇന്‍ഡീസിനെയും, 10-ന് ഇംഗ്ലണ്ടിനെയും ഇന്ത്യ സന്നാഹ മത്സരത്തില്‍ നേരിടും. ഗ്രൂപ്പ് ഒന്നില്‍ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ മത്സരിക്കുന്നത്. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവയാണ് ഗ്രൂപ്പ് രണ്ടിലെ ടീമുകള്‍.

ജൂണ്‍ 14-ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. 17-ന് നെതര്‍ലന്‍ഡ്‌സ്, 21-ന് ദക്ഷിണാഫ്രിക്ക, 25-ന് ബംഗ്ലാദേശ്, 28-ന് ഓസ്‌ട്രേലിയ എന്നീ ടീമുകളെയും നേരിടും. 30, ജൂലൈ രണ്ട് തീയതികളിലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. ജൂലൈ അഞ്ചിനാണ് ഫൈനല്‍.

വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം:

ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ഷഫാലി വർമ, ജെമിമ റോഡ്രിഗസ്, ഭാരതി ഫുല്‍മാലി, ദീപ്തി ശർമ, റിച്ച ഘോഷ്, ശ്രീ ചരണി, യാസ്തിക ഭാട്ടിയ, നന്ദിനി ശർമ്മ, അരുന്ധതി റെഡ്ഡി, രേണുക താക്കൂർ, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടീല്‍, രാധാ യാദവ്.

English Summary

Smriti Mandhana wants equal hype for the entire Women's T20 World Cup, not just the India-Pakistan match. India will kick off their tournament campaign against Pakistan on June 14 in England. India holds a strong historical advantage, winning 13 out of 16 T20I matches against Pakistan. As the team's vice-captain, Mandhana aims to improve her personal batting record during this World Cup.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam