Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ജപ്പാനില്‍ നിന്ന് ഇന്ത്യയിലെത്തും'; വമ്പൻ വാഗ്ദാനവുമായി ജപ്പാൻ പ്രധാനമന്ത്രി

'10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ജപ്പാനില്‍ നിന്ന് ഇന്ത്യയിലെത്തും'; വമ്പൻ വാഗ്ദാനവുമായി ജപ്പാൻ പ്രധാനമന്ത്രി

24 News 1 week ago

ന്ത്യയുടെ വികസന കഥയില്‍ ജപ്പാൻ പ്രധാനപ്പെട്ട ഏടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജാപ്പനീസ് പ്രധാനമന്ത്രി സനേയ് തകായിച്ചിയെ കുഞ്ഞനിയത്തിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തത്.

ഇന്ത്യയുടെ വളർച്ചയില്‍ ജപ്പാൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിശ്വാസത്തില്‍ പടുത്തുയർത്തിയിരുന്നു. ആഗോളതലത്തില്‍ പലതും അനിശ്ചിതാവസ്ഥയിലാണ്.

അതിനാല്‍ ഇന്ത്യ ജപ്പാൻ ബന്ധം വളരെ പ്രധാനപ്പെട്ടതാണ് എന്ന് മോദി വ്യക്തമാക്കി. പ്രതിരോധ സഹകരണത്തിനും പുതിയ തലങ്ങള്‍ രൂപപ്പെടുന്നു. ഇന്ത്യയില്‍ പ്രകൃതിവാതക മേഖലയിലും ജപ്പാനുമായി സഹകരണമുണ്ടാകുമെന്ന് മോദി വ്യക്തമാക്കി.

ഫാർമസി, നിർണ്ണയ ധാതു, ഗതാഗത, ഊർജ മേഖലകളില്‍ പുതിയ കരാറുകള്‍ക്ക് ധാരണയായി. ജപ്പാനില്‍ നിന്ന് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേം ഇന്ത്യയിലെത്താൻ ലക്ഷ്യമാക്കിയുള്ള സഹകരണത്തിന് ധാരണ. അർദ്ധചാലകമേഖകയിലും ഇലക്‌ട്രോണിക് ചിപ്പുകളുടെയും വിതരണം തടസം കൂടാതെ പൂർത്തിയാക്കണമെന്നും മോദി അഭ്യർത്ഥിച്ചു.

മോദിയെ ജ്യേഷ്ഠ സഹോദരനെന്ന് വിഷേഷിപ്പിച്ച സനയ് തകയ്ച്ചി ഇൻഡോ പസഫിക് മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യയുമായി ചേർന്നു നില്ക്കുമെന്ന് വ്യക്തമാക്കി. രാവിലെ രാഷ്ട്രപതി ഭവനില്‍ സനായ് തകയ്ചിക്ക് ഊഷ്മള സ്വീകരണം നല്‍കി. രണ്ടു രാജ്യങ്ങളിലെയും വ്യവസായികളുടെ യോഗത്തിലും ജാപ്പനീസ് പ്രധാനമന്ത്രി പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചിയും നടത്തിയ ചർച്ചയില്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിൻറെ ഇരട്ടിയാക്കാനും തീരുമാനിച്ചു. ഊർജ്ജം, വ്യാപാരം, ഔഷധ നിർമ്മാണം, മെഡിക്കല്‍ ഉപകരണങ്ങള്‍, തൊഴിലവസരം തുടങ്ങി നിരവധി മേഖലകളില്‍ രണ്ടു രാജ്യങ്ങളും കരാറില്‍ ഒപ്പു വച്ചു.

Story Highlights : japan pm sanae takaichi narendra modi meetup

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews