Dailyhunt
'100 ല്‍ ഉറച്ച്‌ നില്‍ക്കുന്നു, ജനം മാറ്റം ആഗ്രഹിക്കുന്നതിന്റെ തെളിവാണ് നീണ്ട ക്യൂ'; കെ മുരളീധരൻ

'100 ല്‍ ഉറച്ച്‌ നില്‍ക്കുന്നു, ജനം മാറ്റം ആഗ്രഹിക്കുന്നതിന്റെ തെളിവാണ് നീണ്ട ക്യൂ'; കെ മുരളീധരൻ

24 News 1 week ago

ട്ടിയൂർക്കാവ് ഉള്‍പ്പെടെ നൂറ് സീറ്റുകളില്‍ യുഡിഎഫ് ജയിക്കുമെന്ന് കെ മുരളീധരൻ. ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്.

അതിനുള്ള സൂചനയാണ് പോളിങ് ബൂത്തിലെ നീണ്ട ക്യൂ എന്ന് കെ മുരളീധരന്‍ പറഞ്ഞു. യുഡിഎഫ് ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരിക്കുന്നത്. നൂറ് സീറ്റില്‍ ഉറച്ചുനില്‍ക്കുകയാണെന്നും കെ മുരളീധരൻ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ വൻ വിജയം നേടുമെന്ന അവകാശവാദവുമായി മുന്നണികള്‍ രംഗത്തെത്തി. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാന്യമേറിയ തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2021നെക്കാള്‍ കൂടുതല്‍ സീറ്റ് എല്‍ഡിഎഫിന് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറിലധികം സീറ്റുമായി അധികാരത്തിലെത്തുമെന്നും യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപി നിർണായക ശക്തിയാകുമെന്നും, എല്‍ഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷം ലഭിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Story Highlights : K Muraleedharan says UDF will win 100 seats

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews