Dailyhunt
'2021-നേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും,ആറന്മുളയില്‍ പോളിങ് ശതമാനം ഉയരുന്നത് എനിക്ക് അനുകൂലമാകും'; മന്ത്രി വീണാ ജോര്‍ജ്

'2021-നേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും,ആറന്മുളയില്‍ പോളിങ് ശതമാനം ഉയരുന്നത് എനിക്ക് അനുകൂലമാകും'; മന്ത്രി വീണാ ജോര്‍ജ്

24 News 6 days ago

റന്മുളയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ച്‌ വീണാ ജോർജ്. കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

2021-നേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ ആറന്മുളയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ പോളിങ് ശതമാനം ഉയരുന്നത് തനിക്ക് അനുകൂലമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം ആറന്മുള മണ്ഡലത്തിലെ വോട്ടിങ് മെഷീനില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. മെഷീനില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂവെന്നും മറ്റ് സ്ഥാനാർത്ഥികളുടെ ചിത്രങ്ങള്‍ മങ്ങിയ നിലയിലാണെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മല്ലപ്പുഴശേരിയിലെ ബൂത്തിലാണ് ആക്ഷേപം ഉയർന്നത്. സംഭവത്തില്‍ യുഡിഎഫ് നേതൃത്വം പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന് ഔദ്യോഗികമായി പരാതി നല്‍കി. പരാതി ഗൗരവകരമാണെന്നും ഉടൻ പരിശോധിക്കുമെന്നും കളക്ടർ അറിയിച്ചു.

Story Highlights : veena george kerala assembly election 2026

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews