Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആദ്യ ഹാട്രിക് എല്‍-ക്ലാസിക്കോയില്‍; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം

ആദ്യ ഹാട്രിക് എല്‍-ക്ലാസിക്കോയില്‍; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം

24 News 2 weeks ago

മേരിക്കയിലെ പ്രമുഖ ടൂര്‍ണമെന്റായ മേജര്‍ ലീഗ് സോക്കറിലെ ക്ലബ്ബ് ആയ ഇന്റര്‍മിയാമിയുമായി 2028 വരെ കരാര്‍ ഒപ്പിട്ട 39 കാരനായ അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി പൊടുന്നനെ തന്റെ 20 വര്‍ഷത്തിലേറെ നീണ്ടു നിന്ന അന്താരാഷ്ട്ര ഫുട്‌ബോളിന് വിരാമമിട്ടത് ലോകം നിരാശയോടെയും ഞെട്ടലിലുമാണ് ഉള്‍ക്കൊണ്ടത്.

പിതാവിന്റെ മരണത്തെ തുടര്‍ന്ന് മെസി നടത്തിയ പ്രതികരണത്തില്‍ വിരമിക്കലിന്റെ സൂചനയുണ്ടായിരുന്നെങ്കിലും അത് ഇത്ര വേഗത്തിലെത്തുമെന്ന് ആരാധകര്‍ കരുതിയിട്ടുണ്ടാകില്ല. തിങ്കളാഴ്ച്ച രാത്രി നടത്തിയ പ്രഖ്യാപനത്തില്‍ ആരാധകര്‍ ഇപ്പോഴും നിരാശ പ്രകടപ്പിക്കുമ്പോഴും നഷ്ടങ്ങളൊന്നുമില്ലാതെ കടന്നുപോയ പ്രതിഭയായിരുന്നു മെസിയെന്ന് ഒരു കൂട്ടം ഫുട്‌ബോള്‍ ആരാധകര്‍ വിലയിരുത്തുന്നു. മെസിയുടെ ഇതുവരെയുള്ള കരിയറിലെ മികച്ച നിമിഷങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

കളിച്ച 207 മത്സരങ്ങളില്‍ നിന്നായി 125 ഗോളുകള്‍ നേടിയ മെസ്സി രാജ്യത്തെ എക്കാലത്തെയും മുന്‍നിര സ്‌കോററും ഏറ്റവും കൂടുതല്‍ ബഹുമതികള്‍ സ്വന്തമാക്കിയ കളിക്കാരനുമായി. ബാഴ്‌സലോണ, പാരീസ് സെന്റ് ജെര്‍മെയ്ന്‍, ഇന്റര്‍ മിയാമി, അര്‍ജന്റീന എന്നിവയ്ക്കായി ഇതുവരെ 921 ഗോളുകള്‍ നേടി.

ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നായ എല്‍ ക്ലാസിക്കോയിലായിരുന്നു മെസ്സിയുടെ ആദ്യ ഹാട്രിക്ക്. 2007 മാര്‍ച്ച്‌ പത്തിന് തന്റെ 19-ാം വയസ്സില്‍, റയല്‍ മാഡ്രിഡിനെതിരെ 3-3 സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ ബാഴ്‌സലോണയുടെ എല്ലാ ഗോളുകളും മെസിയെന്ന അത്ഭുത ബാലന്റെ ബൂട്ടില്‍ നിന്നായിരുന്നു. ക്യാമ്പ് നൌവിലെ മത്സരത്തില്‍ രണ്ട് പ്രതിരോധക്കാരെ പിന്നിലാക്കി മികച്ച അവസാന മിനിറ്റ് ഫിനിഷ് ഉള്‍പ്പെടെയുള്ളതായിരുന്നു ഹാട്രിക്.

ഈ ഹാട്രിക്ക് കഴിഞ്ഞ് ഒരു മാസത്തിന് ശേഷം, മെസ്സി തന്റെ ഇതുവരെയുള്ള കരിയറില്‍ ഒരിക്കലും മറികടന്നിട്ടില്ലാത്ത ഒരു ഗോള്‍ നേടി. 2007 ഏപ്രില്‍ 18 ന് കോപ്പ ഡെല്‍ റേ സെമിഫൈനലില്‍ ഗെറ്റാഫെയെ 5-2 ന് തോല്‍പ്പിച്ച മാച്ചിലായിരുന്നു ഇത്.

1986 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ദൈവത്തിന്റെ കൈ ഗോള്‍ പിറന്ന മത്സരത്തില്‍ മറഡോണയുടെ രണ്ടാംഗോളിനോട് സമാനതകളുള്ളതായിരുന്നു ഈ ഗോള്‍. സ്വന്തം പകുതിയില്‍ നിന്ന് പന്ത് എടുത്ത് അഞ്ച് പ്രതിരോധക്കാരെ നിഷ്പ്രഭരാക്കി ഗോള്‍കീപ്പറെയും തോല്‍പ്പിച്ചായിരുന്നു ആ ഗോള്‍

2009-ലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ 70 -ാം മിനിറ്റില്‍ മെസി നേടിയ ഹെഡര്‍ ഗോള്‍ അദ്ദേഹത്തിന്റെ കരിയറിലെ മികച്ച മറ്റൊരു നിമിഷമായിരുന്നു. മറുഭാഗത്ത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളം നിറഞ്ഞ് കളിച്ചിട്ടും സാമുവല്‍ ഏറ്റുവിന്റെ ആദ്യഗോളിലും മെസിയുടെ രണ്ടാം ഗോളിലും കിരീടം ബാഴ്‌സ സ്വന്തമാക്കി.

മെസി നിറഞ്ഞാടിയ മറ്റൊരു മത്സരമായിരുന്നു 2010 ലെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ 4-1 ന് ആഴ്‌സണലിനെ പരാജയപ്പെടുത്തിയ മത്സരം. തന്റെ കരിയറില്‍ ആദ്യമായി നാല് ഗോളുകള്‍ നേടിയ മത്സരം കൂടിയായിരുന്നു ഇത്.

പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം മറ്റൊരു ചാമ്പ്യന്‍സ് ലീഗ് മാച്ചില്‍ ബയര്‍ ലിവര്‍കുസനെതിരെയുള്ള 7-1 വിജയത്തില്‍ അഞ്ച് ഗോള്‍ നേടി നാല് ഗോള്‍ കണക്ക് മെസി തന്നെ തിരുത്തിക്കുറിച്ചു.

2012 മാര്‍ച്ച്‌ 20 ന് ഗ്രാനഡക്കെതിരായ 5-3 വിജയത്തില്‍ ഹാട്രിക് നേടിയ അന്നത്തെ 24 വയസ്സുകാരന്‍ ബാഴ്‌സലോണയുടെ ഗോള്‍ സ്‌കോറിംഗ് റെക്കോര്‍ഡും സ്വന്തം പേരിലാക്കി. സെസാര്‍ റോഡ്രിഗസിന്റെ 60 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് 232 ഗോളുകളുമായി മെസി സ്വന്തം പേരിലാക്കി. 2021 ല്‍ ബാഴ്‌സലോണ വിട്ടപ്പോഴേക്കും അദ്ദേഹം ഗോളെണ്ണം 672 എത്തിച്ചിരുന്നു. ഇതിനിടെ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡും മെസിയെ തേടിയെത്തി.

2014 നവംബര്‍ 22 ന് സെവിയ്യയെ 5-1 ന് തോല്‍പ്പിച്ച്‌ ലാ ലിഗയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്‌കോററായി. 1955 ല്‍ അത്‌ലറ്റിക് ക്ലബ് ഫോര്‍വേഡ് ടെല്‍മോ സാറ സ്ഥാപിച്ച 251 ഗോള്‍ കണക്കില്‍ ഒപ്പമെത്താനും തകര്‍ക്കാനും ഈ ഒരു ഒറ്റ മത്സരം മതിയായിരുന്നു മെസിക്ക്.

2021 ജൂലൈ 11 മെസിക്ക് മറക്കാന്‍ കഴിയാത്തതായിരുന്നു. 34-ാം വയസ്സില്‍ മെസ്സി തന്റെ ആദ്യത്തെ സീനിയര്‍ അന്താരാഷ്ട്ര ട്രോഫി നേടിയ ദിനമായിരുന്നു അത്. ബദ്ധവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു മെസിയുടെയും സംഘത്തിന്റെയും കിരീടനേട്ടം. എയ്ഞ്ചല്‍ ഡി മരിയയായിരുന്നു സ്‌കോറര്‍. ഈ ടൂര്‍ണമെന്റില്‍ നാല് ഗോളുകള്‍ കണ്ടെത്തിയ ലയണല്‍ മെസി പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

മൂന്ന് വര്‍ഷത്തിന് ശേഷം അതായത് 2024 ജൂലൈ 15ന് മെസി രണ്ടാമത്തെ കോപ്പ കീരിടവും സ്വന്തമാക്കി. ഇത്തവണ കൊളംബിയയെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചത്. ലൗട്ടാരോ മാര്‍ട്ടിനസ് ആയിരുന്നു ഫൈനല്‍ മത്സരത്തിലെ സ്‌കോറര്‍.

മൂന്ന് വര്‍ഷത്തിന് ശേഷം അതായത് 2024 ജൂലൈ 15ന് മെസി രണ്ടാമത്തെ കോപ്പ കീരിടവും സ്വന്തമാക്കി. ഇത്തവണ കൊളംബിയയെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചത്. ലൗട്ടാരോ മാര്‍ട്ടിനസ് ആയിരുന്നു ഫൈനല്‍ മത്സരത്തിലെ സ്‌കോറര്‍. ഈ കിരീടനേട്ടത്തോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുകയാണെന്ന മെസിയുടെ അപ്രതീക്ഷിത പ്രഖ്യാപനം വന്നതും പിന്നീട് തീരുമാനം പിന്‍വലിച്ചതും വലിയ വാര്‍ത്തയായിരുന്നു.

2022 ആയിരുന്നു മെസിയുടെ എക്കാലത്തെയും മികച്ച വര്‍ഷം. അദ്ദേഹത്തിന്റെ ചിറകിലേറി മൂന്നാം തവണ ലോക കപ്പ് കിരീടത്തിന്റെ അര്‍ജന്റീന മുത്തമിട്ടു. ഫ്രാന്‍സിനെതിരായി നടന്ന കലാശപ്പോരില്‍ സാധാരണ സമയത്ത് 3-3 സമനിലക്ക് ശേഷം ഷൂട്ടൗട്ടിലായിരുന്നു നീലക്കുപ്പായക്കാരുടെ വിജയം. ഫൈനല്‍ മത്സരത്തിലെ രണ്ട് ഗോളുകളടക്കം ഏഴ് ഗോളുകള്‍ നേടിയ മെസി ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.

ലോകകപ്പ് നേടിയതിന് പിന്നാലെ 2023 ഒക്ടോബറില്‍ അമേരിക്കന്‍ ലീഗായ മേജര്‍ ലീഗ് സോക്കറില്‍ (എംഎസ്‌എല്‍) തന്റെ ക്ലബ്ബ് ആയ ഇന്റര്‍മിയാമിയെ അവരുടെ ആദ്യ കിരീടം നേടാന്‍ സഹായിച്ചു. അതേ സമയം അമേരിക്ക, മെക്‌സിക്കോ, കാനഡ് എന്നീ രാജ്യങ്ങളിലായി നടന്ന 2026 ലോക കപ്പില്‍ ഫൈനല്‍ വരെ മികച്ച പ്രകടനം നടത്തിയ അര്‍ജന്റീന ഫൈനലില്‍ സ്‌പെയിനുമായി ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു.

Story Highlights: Goals and records; Messi's most iconic moments

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews