Dailyhunt
ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്; കാഞ്ചിയാറില്‍ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്‌ഇബിക്ക് നോട്ടീസ് നല്‍കി

ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്; കാഞ്ചിയാറില്‍ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്‌ഇബിക്ക് നോട്ടീസ് നല്‍കി

24 News 2 weeks ago

ളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്. ഇടുക്കി കാഞ്ചിയാര്‍ അഞ്ചുരുളി ഉന്നതിക്ക് സമീപമുള്ള കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കണമെന്നാണ് വനം വകുപ്പ് കെഎസ്‌ഇബിയോട് ആവശ്യപ്പെട്ടത്.

വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. (forest department gives notice to kseb to cut electricity in Kanchiyar)

കൈവശ ഭൂമിയില്‍ വീട് വെച്ച്‌ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തിലധികമായി വൈദ്യുതി കണക്ഷന്‍ ഉണ്ട്. എന്നാല്‍ ഇവിടെ താല്‍ക്കാലിക ഷെഡ്ഡുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയത് വനംവകുപ്പിന്റെ അനുമതിയില്ലാതെ എന്നാണ് വാദം. കണക്ഷന്‍ വിച്ഛേദിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് വനംവകുപ്പ് നല്‍കിയ നോട്ടീസില്‍ പറയുന്നത്. വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കേണ്ട ആളുകളുടെ പട്ടികയും കത്തിനൊപ്പമുണ്ട്.

ഡീസലിന്റേയും വിമാന ഇന്ധനത്തിന്റേയും കയറ്റുമതി തീരുവ കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍

അനുമതിയില്ലാതെ 11 പോസ്റ്റുകള്‍ സ്ഥാപിച്ച്‌ കണക്ഷനെടുത്തതായി വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.ഒരാളുടെ ബന്ധുക്കളുടെ പേരില്‍ 11 കണക്ഷനുളുള്ളതായും വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.

Story Highlights : forest department gives notice to kseb to cut electricity in Kanchiyar

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews