Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആര്‍ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച്‌ മേയര്‍; പിന്തുണച്ച്‌ കോണ്‍ഗ്രസ് സ്വതന്ത്ര കൗണ്‍സിലര്‍ ഉള്‍പ്പെടെ 51പേര്‍

ആര്‍ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച്‌ മേയര്‍; പിന്തുണച്ച്‌ കോണ്‍ഗ്രസ് സ്വതന്ത്ര കൗണ്‍സിലര്‍ ഉള്‍പ്പെടെ 51പേര്‍

24 News 1 week ago

ർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച്‌ മേയർ വി വി രാജേഷ്. പിന്തുണച്ച്‌ കോണ്‍ഗ്രസ് സ്വതന്ത്ര കൗണ്‍സിലർ ഉള്‍പ്പെടെ 51പേർ.

പൗണ്ട് കടവ് വാർഡിലെ സ്വതന്ത്ര കൗണ്‍സിലറാണ് സുധീഷ്. സുധീഷ് അടക്കം 51 പേരുടെ പിന്തുണ ഭരണപക്ഷത്തിന് ലഭിച്ചു.കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു പൗണ്ട് കടവില്‍ സുധിഷ്. ആറുമാസത്തേക്ക് അവധി നല്‍കിയതായി മേയർ പ്രഖ്യാപിച്ചു. അവധി അംഗീകരിക്കുന്നവർ കൈ ഉയർത്താൻ മേയർ നിർദ്ദേശം നല്‍കി.

തുടർന്ന് 51 പേര് പിന്തുണ നല്‍കി. പ്രതിഷേധവുമായി യു ഡി എഫ് എല്‍ഡിഎഫ് അംഗങ്ങള്‍ നടത്തളത്തില്‍ രംഗത്തെത്തി. മേയറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ ബഹളത്തിന് ഇടയിലും ഡെപ്യുട്ടി മേയർ അജണ്ടകള്‍ അവതരിപ്പിച്ചു. യുഡിഎഫ് സർക്കാരിന്റെ സർക്കുലർ പ്രകാരം അവധി നല്‍കി എന്ന് മേയർ അറിയിച്ചു. 2026-7 മാസം രണ്ടാം തിയതി സർക്കാർ ഇറക്കിയ സർക്കുലർ വായിച്ച്‌ കേള്‍പ്പിച്ചു. അവധി അപേക്ഷ വോട്ടായി പാസാക്കിയാല്‍ അവധിയില്‍ തുടരാമെന്ന് സർക്കുലർ പറയുന്നുവെന്നും മേയർ വ്യക്തമാക്കി.

Story Highlights : Mayor approves R. Sugathan's leave request

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews