Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആവശ്യത്തിന് ഫൈബര്‍ കഴിക്കുന്നില്ലേ? ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കല്ലേ.

ആവശ്യത്തിന് ഫൈബര്‍ കഴിക്കുന്നില്ലേ? ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കല്ലേ.

24 News 7 hrs ago

നമ്മുടെ ദഹനപ്രക്രിയയ്ക്കും രക്തത്തിലെ പഞ്ചസാര ക്രമീകരിക്കുന്നതിനും ഹൃദയാരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഫൈബര്‍ അത്യാവശ്യമാണ്.

നമ്മുടെ നിത്യേനയുള്ള ഭക്ഷണശീലങ്ങളില്‍ ഫൈബര്‍ കുറവാണെങ്കില്‍ ശരീരം അത് നമ്മെ അറിയിക്കാന്‍ ചില ലക്ഷണങ്ങള്‍ കാണിക്കും. താഴെപ്പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ഭക്ഷണത്തിലൂടെയുള്ള ഫൈബര്‍ ഇന്‍ടേക്ക് കൂട്ടാനും ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താനും ശ്രമിച്ച്‌ നോക്കണം. ( These signs may be your body's way of asking for more natural fibre)

മലബന്ധം

ഡയറ്റില്‍ ഫൈബര്‍ കുറയുമ്പോള്‍ അത് നമ്മുടെ മലവിസര്‍ജനത്തെ വലിയ രീതിയില്‍ ബാധിക്കും. ദിവസങ്ങളോളം മലം പോകാതിരിക്കല്‍, ഇടയ്ക്കിടെ മലബന്ധം വന്ന് പോകല്‍, മലം വല്ലാതെ ബലംവച്ചിരിക്കല്‍ എന്നിവയെല്ലാം ഫൈബര്‍ കുറയുന്നതിന്റെ കൂടി ലക്ഷണങ്ങളാണ്.

ഭക്ഷണം കഴിച്ചുടന്‍ വിശപ്പ്

ഭക്ഷണം വയറ് നിറച്ച്‌ കഴിച്ച്‌ ഒരു അരമണിക്കൂറിനുള്ളില്‍ തന്നെ വീണ്ടും വിശപ്പ് തോന്നുന്നുണ്ടോ? ഇത് കൂടുതല്‍ ഇലക്കറികളും പയര്‍ വര്‍ഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താനുള്ള സമയമായെന്ന അറിയിപ്പ് കൂടിയാണ്. ആവശ്യത്തിന് ഫൈബര്‍ കഴിക്കുമ്പോള്‍ ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞിരിക്കുന്നത് പോലെ ഒരു തോന്നലുണ്ടാകും. അനാവശ്യ വിശപ്പ് കുറയും.

KSRTC ബസ്സിനുള്ളിലെ മദ്യപാനം: വ്യാപകമായി പരിശോധന നടത്താൻ സിഎംഡിയുടെ നിർദേശം

ഇടയ്ക്കിടെ ഗ്യാസ് പ്രശ്‌നങ്ങള്‍

മലബന്ധം രൂക്ഷമാകുന്നതിനൊപ്പം ഗ്യാസ് പ്രശ്‌നങ്ങളും വലയ്ക്കുന്നുണ്ടോ? ഇടയ്ക്കിടെ ഗ്യാസ് വരുന്നതായും വയര്‍ വേദനിക്കുന്നതായും തോന്നുന്നുണ്ടോ? ഇതിനും കാരണം ഒരു പക്ഷേ ആവശ്യത്തിന് ഫൈബര്‍ കഴിക്കാത്തതാകും.

കാലങ്ങള്‍ കഴിയുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍

ചീത്ത കൊളസ്‌ട്രോള്‍ ഉയരാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകാതെ വരുന്നതും സദാ സമയത്തും ക്ഷീണമുണ്ടാകുന്നതും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ദീര്‍ഘകാലം ഫൈബര്‍ കുറഞ്ഞ ഡയറ്റുമായി മുന്നോട്ടു പോകുന്നവര്‍ക്ക് വന്നുചേര്‍ന്നേക്കാം.

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

കടല, പയര്‍ പോലുള്ള പയര്‍ വര്‍ഗങ്ങളിലും ചിയ സീഡ്‌സ് പോലുള്ള വിത്തുകളിലും ഓട്ട്‌സ് പോലുള്ള ധാന്യങ്ങളിലും പേരയ്ക്കയും ആപ്പിളും പോലുള്ള പഴങ്ങളിലും ഇലക്കറികളിലും കാരറ്റിലും മധുരക്കിഴങ്ങിലുമെല്ലാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

Story Highlights : These signs may be your body's way of asking for more natural fibre

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews