കണ്ണൂരില്‍ മൃതദേഹം സംസ്കരിക്കുന്നതില്‍ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ജൂലൈ ഏഴിനാണ് ആയിക്കര ഹാർബറില്‍ മധ്യവയസ്കൻ തൂങ്ങിമരിച്ചത്. മരിച്ചത് കായംകുളം സ്വദേശി ബാബു എന്നാണ് നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരം.
എന്നാല്‍ കായംകുളത്തു അന്വേഷിച്ചിട്ടും ഇയാളുടെ ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ആരും എത്താതായതോടെയാണ് മൃതദേഹം കുഴിച്ചിടണമെന്ന് കോർപ്പറേഷനില്‍ പൊലീസ് കത്ത് നല്‍കിയത്. എന്നാല്‍ കുഴിച്ചിടാൻ സ്ഥലമില്ലെന്നും ദഹിപ്പിക്കാമെന്നും കോർപ്പറേഷൻ അറിയിക്കുകയിരുന്നു. അജ്ഞാത മൃതദേഹമായതിനാല്‍ ദഹിപ്പിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് അനിശ്ചിതത്വം ഉണ്ടായത്. മൃതദേഹം മാറ്റാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ആശുപത്രി സൂപ്രണ്ട് കോർപ്പറേഷന് കത്ത് നല്‍കിയിട്ടുണ്ട്.
Story Highlights : A body has been in the freezer at Kannur District Hospital for over a month and a half

