പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളമാകുന്നു. അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയുമായി ഇറാന്‍. അമേരിക്കന്‍ വ്യോമതാവളത്തിനു നേരെയാണ് ഇറാന്റെ തിരിച്ചടി.
പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏത് വ്യോമതാവളമാണ് ആക്രമിച്ചതെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കിയില്ല പ്രാദേശികസമയം രാവിലെ 4.50-നായിരുന്നു പ്രത്യാക്രമണമെന്ന് ഐആര്‍ജിസി വ്യക്തമാക്കി. അതിനിടെ, കുവൈറ്റില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായി. പുലര്‍ച്ചെ ആക്രമണമുണ്ടായതായി കുവൈറ്റ് ആര്‍മി വ്യക്തമാക്കി. ആക്രമണം എവിടെ നിന്നെന്ന് വ്യക്തമല്ല. (Iran retaliates against US attack)
സൈന്യത്തിനും വാണിജ്യഗതാഗതത്തിനും ഭീഷണിയായ സ്ഥലം ലക്ഷ്യമിട്ട് ഇറാനില്‍ ആക്രമണം നടത്തിയതായി അമേരിക്കന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. ഇറാനിലെ തുറമുഖനഗരമായ ബന്ദര്‍ അബ്ബാസില്‍ സ്‌ഫോടനശബ്ദങ്ങള്‍ നടന്നതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി ഫാര്‍സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നാല് ഇറാനിയന്‍ ഡ്രോണുകള്‍ അമേരിക്ക വെടിവച്ചിട്ടു. ബന്ദര്‍ അബ്ബാസിലെ ഡ്രോണ്‍ ഗ്രൗണ്ട് കണ്‍ട്രോള്‍ റൂം അമേരിക്കന്‍ സൈന്യം തകര്‍ത്തു. ആക്രമണം പ്രതിരോധത്തിന്റെ ഭാഗം മാത്രമെന്നും വെടിനിര്‍ത്തല്‍ തുടരുമെന്നും അമേരിക്കന്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിന് അടുത്തുള്ള ഇറാന്റെ തുറമുഖ നഗരവും നാവികതാവളവുമാണ് സ്‌ഫോടനങ്ങള്‍ നടന്ന ബന്ദര്‍ അബ്ബാസ്.
അതേസമയം, നാല് ഇറാനിയന്‍ ഡ്രോണുകള്‍ അമേരിക്ക വെടിവച്ചിട്ടു. ബന്ദര്‍ അബ്ബാസിലെ ഡ്രോണ്‍ ഗ്രൗണ്ട് കണ്‍ട്രോള്‍ റൂം അമേരിക്കന്‍ സൈന്യം തകര്‍ത്തു. ആക്രമണം പ്രതിരോധത്തിന്റെ ഭാഗം മാത്രമെന്നും വെടിനിര്‍ത്തല്‍ തുടരുമെന്നും അമേരിക്കന്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിന് അടുത്തുള്ള ഇറാന്റെ തുറമുഖ നഗരവും നാവികതാവളവുമാണ് സ്‌ഫോടനങ്ങള്‍ നടന്ന ബന്ദര്‍ അബ്ബാസ്.
Story Highlights : Iran retaliates against US attack

