Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമ്മ സംഘടന കുത്തഴിഞ്ഞ സംവിധാനം, പൊതുജനമധ്യത്തില്‍ അപഹാസ്യമായതിന്റെ പ്രധാന കാരണം ഭരണസമിതിയുടെ പിടിപ്പുകേട്; ജോയ് മാത്യു 24 നോട്‌

അമ്മ സംഘടന കുത്തഴിഞ്ഞ സംവിധാനം, പൊതുജനമധ്യത്തില്‍ അപഹാസ്യമായതിന്റെ പ്രധാന കാരണം ഭരണസമിതിയുടെ പിടിപ്പുകേട്; ജോയ് മാത്യു 24 നോട്‌

24 News 3 months ago

'അമ്മ' ഭരണസമിതിയില്‍നിന്ന് രാജിവെച്ച്‌ ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും. രാജിവെച്ചത് സംഘടനയില്‍ മാന്യത ഇല്ലാത്ത സാഹചര്യം.

ജനറല്‍ ബോഡിക്ക് മുൻപ് തന്നെ രാജി കത്ത് നല്‍കി എന്നാല്‍ സ്വീകരിച്ചില്ല. ഇപ്പോള്‍ പഴിചാരല്‍, ലക്കും ലഗാനും ഇല്ലാത്ത അവസ്ഥ. രാജി അമ്മ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്നും മാത്രം. അമ്മ അംഗമായി തുടരുമെന്ന് ജോയ് മാത്യു പറഞ്ഞു.

ശ്വേതാ മേനോൻ ഇമോഷണല്‍ ആയി രാജി പ്രഖ്യാപിച്ചു. മീഡിയയില്‍ രാജി പ്രഖ്യാപിച്ച ശേഷം വീണ്ടും തുടരും എന്ന് പറയുന്നതില്‍ പൊരുത്ത കെടടുണ്ട്. രാജി നല്‍കിയിട്ടില്ല അതിനാല്‍ ഇപ്പോഴും അവർ പ്രസിഡന്റ് ആണ്. സംഘടന പൊതുജനമധ്യത്തില്‍ അപഹാസ്യമായതിന്റെ പ്രധാന കാരണം താനടക്കമുള്ള ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന് ജോയ് മാത്യു രാജിക്കത്തില്‍ വിമർശിക്കുന്നു. സംഘടന കുത്തഴിഞ്ഞ സംവിധാനമായെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി.

എന്തിനുവേണ്ടിയാണ് സംഘടനയുടെ ഭാരവാഹിത്വത്തില്‍ തുടരുന്നതെന്ന് ജയൻ ചേർത്തല ചോദിച്ചു. ഭരണസമിതി പ്രവർത്തിക്കുന്നുണ്ടോ അതോ രാജി നല്‍കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ജയൻ ചേർത്തല ചൂണ്ടിക്കാട്ടി. ശ്വേതാ മേനോൻ പ്രസിഡന്റും കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റാണ് ജയൻ ചേർത്തല. മറ്റൊരു വൈസ് പ്രസിഡന്റായ ലക്ഷ്മിപ്രിയ നേരത്തെ രാജി നല്‍കിയിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ് കൈലാഷും ജോയ് മാത്യുവും.

Story Highlights : joy mathew against amma general body

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews