താരസംഘടന അമ്മയില്‍ വീണ്ടും രാജി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നടി ആശ അരവിന്ദാണ് രാജിവെച്ച് സ്ഥാനമൊഴിഞ്ഞത്.
ജനറല്‍ ബോഡി എടുത്ത തീരുമാനത്തിനെതിരായി നില്‍ക്കുന്നത് ശരിയല്ല എന്ന ബോധ്യം തനിക്കുണ്ടെന്നും സംഘടനയുടെ തീരുമാനങ്ങളെ മാനിക്കുകയും അന്തസ്സും ഐക്യവും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു എന്നും ആശ രാജികത്തില്‍ പറയുന്നു. ആശ അരവിന്ദ് നേരത്തെ അഡ്ഹോക് കമ്മറ്റിയില്‍ നിന്നും രാജിവെച്ചിരുന്നു. അമ്മയില്‍ ശ്വേത മേനോനെതിരെ ഒരു വിഭാഗം വനിതാ അംഗങ്ങള്‍ പടയൊരുക്കും നടത്തുന്നതിനിടെയാണ് ആശ അരവിന്ദിൻറെ രാജി.
അതേസമയം, അമ്മയിലെ ചേരിതർക്കം തുടരുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ എത്തിയ കമ്മിറ്റിക്ക് കോടതി വിലക്കീർപ്പെടുത്തിയതിനാല്‍ ശ്വേത മേനോന്റെ ഭരണസമിതി തന്നെയാണ് അമ്മയെ നയിക്കുന്നത്. ഇതിനിടയിലാണ് ശ്വേതക്കെതിരെയുള്ള ഒരു വിഭാഗത്തിന്റെ പടയൊരുക്കം. സംഘടനയിലെ സ്ത്രീകള്‍ മാത്രമുള്ള പെണ്‍മക്കള്‍ കൂട്ടായ്മയില്‍ ആണ് ശ്വേതക്കെതിരെയുള്ള കരുക്കള്‍ നീക്കുന്നത് . ശ്വേതയും നിലവിലെ ഭരണസമിതിയും തുടരണമോ, ഒരു തിരഞ്ഞെടുപ്പ് വേണമോ എന്നുള്ള അഭിപ്രായരൂപീകരണത്തിന്റെ ചാറ്റുകളും ഓഡിയോ ക്ലിപ്പുകളും ആണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ നടന്നത് ശ്വേത മേനോൻ സംഘടനയ്ക്ക് മുഴുവൻ ചീത്ത പേരുണ്ടാക്കിയെന്നും നടന്നത് സ്വാഭാവിക ചർച്ചചെയ്യുന്നും പൊന്നമ്മ ബാബു പറഞ്ഞു.
ജനറല്‍ബോഡിക്ക് ശേഷം ജൂണ്‍ 26 ന് ശ്വേത മേനോനെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയിരുന്നു. ശ്വേത മേനോനെ അനുകൂലിക്കുന്നവരെയും കഴിഞ്ഞ ദിവസങ്ങളിലായി പുറത്താക്കിയിരുന്നു ഇതിന് പിന്നാലെയാണ് അഭിപ്രായ രൂപീകരണം.
Story Highlights : Another resignation in AMMA; Asha Aravind steps down from executive post

