പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ തനിക്ക് വരണാധികാരിയുടെ നോട്ടീസ് ലഭിച്ചില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി ടി.പി.
രാമകൃഷ്ണൻ. പേരാമ്പ്ര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനൗണ്‍സ്മെന്റ് വിവാദം ഞങ്ങള്‍ക്ക് മുമ്പിലില്ല. ഞങ്ങളുടെ ഭാഗത്ത് നിന്ന് അങ്ങനെ വിവാദമില്ല. ഞങ്ങള്‍ പറ്റാത്ത കാര്യങ്ങള്‍ പറഞ്ഞ് അനൗണ്‍സ്മെന്റ് നടത്തിയിട്ടില്ല. വിവാദം ഉയർത്തിയവർ അതിന്റെ മറ്റു ഭാഗങ്ങള്‍ പരിശോധിക്കുക. ഞങ്ങള്‍ക്ക് നോട്ടീസ് കിട്ടിയിട്ടില്ല. പേരാമ്പ്ര സമാധാന അന്തരീക്ഷമുള്ള സ്ഥലമാണ്.
താല്‍ക്കാലികമായി നേട്ടം ഉണ്ടാക്കാൻ ആണെങ്കിലും ഇതൊരു സുഖമായ പണിയല്ല. LDF ൻ്റെ ഔദ്യോഗിക വാഹനങ്ങളുടെ റെക്കോർഡ് നല്‍കാം. പെൻഡ്രൈവ് നല്‍കാൻ തയ്യാറാണ്. ഞങ്ങളുടെ മേല്‍ കുറ്റം ചാർത്താൻ എന്തിനാണ് ധൃതി. ഞങ്ങള്‍ അങ്ങനെ ഒരു അനൗണ്‍സ്മെന്റ് നടത്തിയിട്ടില്ല.
പരാതിയില്‍ അന്വേഷണം വരട്ടെയെന്നും അതിനുശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.അന്വേഷണത്തില്‍ എന്തേലും പറയാൻ ഉണ്ടെങ്കില്‍ പറയും. ചോദ്യങ്ങളോട് ക്ഷുഭിതനായി ആയിരുന്നു ടിപിയുടെ മറുപടി.
Story Highlights : tp ramakrishnan perambra election controversy

