നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് നേടും കേരളം. ആരാകും മുഖ്യമന്ത്രി. എക്സിറ്റി പോളുകളില്‍ യുഡിഎഫ് വിജയം പ്രവചിക്കുമ്പോള്‍ ജനവിധി തങ്ങള്‍ക്കൊപ്പമാകുമെന്നാണ് ല്‍ഡിഎഫ് അവകാശപ്പെടുന്നത്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലായി ഏപ്രില്‍ 9 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 883 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പ് കളത്തിലുള്ളത്. ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം 78.27 ശതമാനമായിരുന്നു. കനത്ത പോളിങ് നടന്ന സംസ്ഥാനത്ത് ഭരണം ആര് നേടുമെന്നതില്‍ ആകാംഷയും ഏറെയാണ്.
കേരളത്തിനെ കൂടാതെ അസം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടന്നിരുന്നു. അസമിലും തമിഴ്നാട്ടിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ തുടർഭരണം പ്രവചിച്ചപ്പോള്‍ പശ്ചിമ ബംഗാളില്‍ ബിജെപി ഭരണം പിടിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
Story Highlights : Kerala Assembly Election result 2026 Live Update
The liveblog has ended.
No liveblog updates yet.
- Load more

