മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവിനെ പഴ്‌സണല്‍ സ്റ്റാഫായി നിയമിച്ചതിന് എതിരെ വിമര്‍ശനവുമായി യാക്കോബായ സഭ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.
സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ വിവാദമായ ബന്ധു നിയമനം സ്വജനപക്ഷപാതം തന്നെയാണെന്ന് അദ്ദേഹം പറയുന്നു.
മാറ്റത്തിന് വോട്ട് ചെയ്ത ജനത്തെ പരിഹസിക്കുന്നതാണ് ഇത്തരം നടപടികളെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു. സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രതികരണം.
കുറിപ്പ് ഇങ്ങനെ: ജനങ്ങള്‍ ഈപ്രാവശ്യം വോട്ട് ചെയ്തത് സമഗ്ര മാറ്റത്തിനായിരുന്നു. ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റുവാന്‍ ആയിരുന്നില്ല. തുടക്കത്തില്‍ തന്നെ വിവാദമായ ബന്ധു നിയമനം സ്വജന പക്ഷേവാദം തന്നെയാണ്, അതുകൊണ്ട് തന്നെ തികച്ചും പ്രതിഷേധാര്‍ഹവുമാണ്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഭരണ പക്ഷത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മറന്നു ഭരണത്തില്‍ എത്തിയപ്പോള്‍ അതേ തെറ്റുകള്‍ ചെയ്യുക! മാറ്റത്തിനു വോട്ട് ചെയ്ത ജനത്തെ പരിഹസിക്കുകയാണ് ഇത്തരം നടപടികള്‍. നടപടി ഉടന്‍ തന്നെ പിന്‍വലിക്കും എന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.
അതേസമയം, വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി ബെന്നി തോമസിനെ നിയമിച്ചത് ഡിസിസി നിര്‍ദ്ദേശപ്രകാരമെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. സണ്ണി ജോസഫിന്റെ ബന്ധുവാണെന്ന കാരണത്താലല്ല ബെന്നി തോമസിനെ നിയമിച്ചത്. ദീര്‍ഘകാല രാഷ്ട്രീയ-സംഘടനാ പ്രവര്‍ത്തന പരിചയം പരിഗണിച്ചാണ് തീരുമാനമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
Story Highlights : Appointment of Sunny Joseph's brother-in-law; ; Geevarghese Mar Koorilos criticises

