തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപി പ്രധാനപ്പെട്ട ധ്രുവമാകുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. കേരളത്തിലും ബിജെപി നമ്പർ വണ്‍ പാർട്ടിയാകും.
കേരളത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിതെന്ന് അദേഹം കൂട്ടിച്ചേർത്തു. പാലക്കാട് വോട്ടിന് നോട്ട് വിവാദം തിരഞ്ഞെടുപ്പ് സമയത്തുള്ള രാഷ്ട്രീയ കളികളെന്നും അനില്‍ ആന്റണി ട്വന്റിഫോറിനോട് പറഞ്ഞു.
ജനങ്ങള്‍ മാറ്റത്തിനുവേണ്ടി വോട്ട് ചെയ്യണമെന്ന് അനില്‍ ആന്റണി ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെ എല്ലാ ജില്ലകളിലും എൻഡിഎയ്ക്ക് ശക്തരായ സ്ഥാനാർത്ഥികളുണ്ട്. ഭൂരിഭാഗം പേരും വിജയിക്കും. ബിജെപി കേരളത്തിലും സർക്കാർ ഉണ്ടാക്കുമെന്ന് അനില്‍ ആന്റണി അവകാശപ്പെട്ടു. പാലക്കാട് ശോഭ സുരേന്ദ്രൻ ജയിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.
ബിജെപി അപകടകാരികള്‍ എന്ന എ കെ ആൻറണിയുടെ പ്രസ്താവനയോടും അനില്‍ ആന്റണി പ്രതികരിച്ചു. ഓരുത്തർക്കും ഓരോരുത്തരുടെ രാഷ്ട്രീയമുണ്ട്. കോണ്‍ഗ്രസിന് ബിജെപി വലിയ അപകടമാണ്. ഒരു കോണ്‍ഗ്രസ് പ്രവർത്തകന് അങ്ങനെയൊക്കെ തോന്നും. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടുകയാണ്. ലോകത്തെ ഏറ്റവും വലിയ പാർട്ടിയെക്കുറിച്ചാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് അനില്‍ ആന്റണി പറഞ്ഞു.
Story Highlights : Anil Antony says BJP will become an important pillar after Assembly election

