Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ചരിത്രം തിരുത്തണം, 5 ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണം': കൊടിക്കുന്നില്‍ സുരേഷ്

'ചരിത്രം തിരുത്തണം, 5 ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണം': കൊടിക്കുന്നില്‍ സുരേഷ്

24 News 2 weeks ago

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം.

അയ്യങ്കാളി ജയന്തി ദിനാഘോഷത്തോട് അനുബന്ധിച്ച ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ആവശ്യം ഉന്നയിച്ചത്. ചരിത്രം തിരുത്തിയെഴുതാന്‍ തയ്യാറാകണമെന്നും പ്രസംഗത്തില്‍ പരാമര്‍ശം. ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനെ സാക്ഷിയാക്കിയാണ് പ്രസ്താവന. ( one of the five Devaswom Boards should be allocated to the SC community kodikkunnil suresh)

തിരുവിതാംകൂര്‍ കൊച്ചിന്‍ മലബാര്‍ ഗുരുവായൂര്‍ കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകളില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗത്തില്‍നിന്ന് പ്രാതിനിധ്യം ഉണ്ടായിട്ടില്ല. പിന്നാലെയാണ് സര്‍ക്കാര്‍ ചരിത്രം തിരുത്തി എഴുതാന്‍ തയ്യാറാകണമെന്ന യുഡിഎഫ് എംപി കൊടിക്കുന്നില്‍ സുരേഷിന്റെ പരാമര്‍ശം. അധ്യക്ഷ സ്ഥാനത്തേക്ക് എത്താന്‍ അര്‍ഹതയും യോഗ്യതയും ഉള്ളവര്‍ ഉണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

മാവേലിയുടെ കുടവയറിന് പുതിയൊരു ട്വിസ്റ്റ്! കുടവയറിന് 'ഫിറ്റ്' ട്വിസ്റ്റുമായി ആശീര്‍വാദ്

കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ ആവശ്യം തള്ളാതെയായിരുന്നു ദേവസമന്ത്രി കെ മുരളീധരന്റെ പ്രതികരണം. ബോര്‍ഡുകളുടെ കാലാവധി അവസാനിച്ച ശേഷമായിരിക്കും തീരുമാനം. വെള്ളയമ്പലത്ത് നടന്ന അയ്യങ്കാളി ജയന്തി ആഘോഷത്തിലാണ് കൊടിക്കുന്നില്‍ സുരേഷ് എം പി കാലങ്ങളായുള്ള അധഃസ്ഥിത ജനതുയുടെ ആവശ്യം ഉന്നയിച്ചത് .ഇപ്പോഴും ചില ക്ഷേത്രങ്ങളില്‍ ദളിതര്‍ക്ക് പ്രവേശനമില്ലെന്ന് പരിപാടിയില്‍ മന്ത്രി കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights : one of the five Devaswom Boards should be allocated to the SC community kodikkunnil suresh

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews