Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

24 News 1 week ago

മുംബൈ: ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ. പ്രവാസി മലയാളി ദിനേശ് മേനോന്റെ പരാതിയിലാണ് മുംബൈ ബോറിവലി കോടതി ഉത്തരവ്.

5.30 കോടി രൂപ നഷ്ടപരിഹാരം നല്‍കണം. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി.

ഒരു മാസത്തിനകം പണം നല്‍കണം. നാല് കേസുകളിലാണ് വിധി. കേസില്‍ എറണാകുളം പ്രിസിപ്പല്‍ സെഷന്‍സ് കോടതി മാണി സി കാപ്പനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് ശേഷമാണ് മുംബൈയിലെ കോടതിയില്‍ കേസ് കൊടുത്തത്. ആ കേസിലാണ് വിധി. 2015 മുതല്‍ നടക്കുന്ന നിയമവ്യവഹാരത്തിന്റെ ഭാഗമാണിത്. ഓഹരി നല്‍കാമെന്ന് പറഞ്ഞ് മൂന്ന് കോടിയലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

Story Highlights : Mani C. Kappan sentenced to one year in prison in cheque case

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews