Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ധവളപത്രം നാളെ നിയമസഭയില്‍: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നല്‍കും

ധവളപത്രം നാളെ നിയമസഭയില്‍: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നല്‍കും

24 News 3 weeks ago

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുളള ധവളപത്രം നാളെ നിയമസഭയില്‍ മേശപ്പുറത്ത് വെയ്ക്കും.

നാളെ രാവിലെ 8ന് ചേരുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന് അംഗീകാരം നല്‍കും. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖർ അധ്യക്ഷനായ സമിതിയാണ് സാമ്പത്തിക നില പരിശോധിച്ച്‌ ധവളപത്രം തയാറാക്കിയത്. സിഡിഎസ് ഡയറക്ടർ ഡി.വീരമണി, മുൻ സിഡിഎസ് ഡയറക്ടർ ഡി.നാരായണ എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്ന മറ്റ് അംഗങ്ങള്‍. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലാണ് കണ്‍വീനർ.

അധികാരത്തില്‍വന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച്‌ ധവളപത്രം പുറത്തിറക്കുമെന്നത് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കാല പ്രഖ്യാപനമായിരുന്നു. സർക്കാർ അധികാരത്തില്‍ വന്നശേഷം ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ പത്ത് വർഷത്തെ സംസ്ഥാന സർക്കാരിന്റെ ചെലവുകള്‍, വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ധവളപത്രത്തില്‍ ഉള്‍പ്പെടുത്തും. ഇതിനുപുറമേ, വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര സർക്കാരില്‍ നിന്നും ലഭിച്ച തുകയുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.

Story Highlights : White Paper in the Assembly tomorrow

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews