Dailyhunt
'എല്‍ഡിഎഫോ യുഡിഎഫോ അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ് നടക്കും'; പി കെ കൃഷ്ണദാസിന്റെ വിവാദ പരാമര്‍ശത്തില്‍ റിപ്പോര്‍ട്ട് തേടി തിര.കമ്മീഷന്‍

'എല്‍ഡിഎഫോ യുഡിഎഫോ അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ് നടക്കും'; പി കെ കൃഷ്ണദാസിന്റെ വിവാദ പരാമര്‍ശത്തില്‍ റിപ്പോര്‍ട്ട് തേടി തിര.കമ്മീഷന്‍

24 News 1 week ago

കാട്ടാക്കടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി കെ കൃഷ്ണദാസിന്റെ വിവാദ പരാമര്‍ശത്തില്‍ റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍.

എല്‍ഡിഎഫോ ,യുഡിഎഫോ അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ ലൗ ജിഹാദ് നടക്കുമെന്നായിരുന്നു കൃഷ്ണദാസിന്റെ വിവാദ പരാമര്‍ശം. ജില്ലാ കളക്ടറോടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. സംഭവത്തില്‍ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമോപദേശവും തേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു പി കെ കൃഷ്ണദാസിന്റെ വിവാദ പരാമര്‍ശം. (election commission demands report in pk krishnadas's controversial statement)

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പാകിസ്താന്‍ അനുകൂല സംഘടനകളാണെന്നും എല്‍ഡിഎഫിനും യുഡിഎഫിനും അടുപ്പം ഈ സംഘടനകളുമായാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞിരുന്നു. ഇവിടെ എല്‍ഡിഎഫോ യുഡിഎഫോ അധികാരത്തില്‍ വന്നാല്‍ വ്യാപകമായി ലൗ ജിഹാദ് നടക്കും. ഇവര്‍ ഹിന്ദു ക്രൈസതവ വീടുകളില്‍ നിന്ന് പെണ്‍കുട്ടികളെ ഭീകര സംഘടനകളില്‍ എത്തിക്കും. പാക്കിസ്ഥാന്‍ അനുകൂല സംഘടനകള്‍ ആയിരിക്കും എല്‍ഡിഎഫിനെയും യുഡിഎഫിനെയും നിയന്ത്രിക്കുന്നത്. ജമാഅത്ത് ഇസ്ലാമിയും എസ്ഡിപിഐയും പാക്കിസ്ഥാന്‍ അനുകൂല സംഘടനകളാണെന്നും പ്രസംഗത്തില്‍ പി കെ കൃഷ്ണദാസ് പരാമര്‍ശിച്ചു.

ഗതാഗതക്കുരുക്ക് രൂക്ഷം, ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെ നടപടി; തിരുവനന്തപുരത്ത് പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കിയ ബാരിക്കേടുകള്‍ മാറ്റി

'കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്താലും അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തില്‍ വോട്ടുചെയ്താലും പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാകും നടക്കുക. ഇതിന് അനുവദിക്കണോ വേണ്ടയോ എന്നാണ് കേരളത്തിലെ വോട്ടര്‍മാര്‍ ചിന്തിക്കേണ്ടത്. അപകടകരമായ സാഹചര്യമാണ് കേരളത്തില്‍ വരാന്‍ പോകുന്നത്'. പി കെ കൃഷ്ണദാസ് പറഞ്ഞു. എന്നാല്‍ കൃഷ്ണദാസ് പറഞ്ഞത് ബിജെപിയുടെ പൊതുവായ അഭിപ്രായമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

Story Highlights : election commission demands report in pk krishnadas's controversial statement

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews