Dailyhunt
എന്തൊരു ഉറപ്പാ! റോക്കറ്റ് വീണിട്ടും തകരാതെ ടെസ്ലയുടെ മോഡല്‍‌ ‍വൈ

എന്തൊരു ഉറപ്പാ! റോക്കറ്റ് വീണിട്ടും തകരാതെ ടെസ്ലയുടെ മോഡല്‍‌ ‍വൈ

24 News 1 week ago

റോക്കറ്റിന്റെ ഒരു ഭാഗം വീണിട്ടും തകരാതെ നില്‍‌ക്കുന്ന ടെസ്ലയുടെ മോഡല്‍ വൈയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ഇസ്രയേലില്‍ നിന്നുള്ള ചിത്രമാണ് വൈറലായത്. കഴിഞ്ഞമാസം 30ന് നടന്ന മിസൈല്‍ ആക്രമണത്തിലാണ് ടെസ്ലയുടെ 2024 മോഡല്‍ വൈയ്ക്ക് മുകളിലേക്ക് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചത്. എന്നാല്‍‌ ഈ സമയം കാർ ഡ്രൈവർ വാഹനത്തിനകത്ത് ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല.

വാഹനത്തിന്റെ ഗ്ലാസ് റൂഫിലാണ് റോക്കറ്റ് അവശിഷ്ടം വീണത്. ഗ്ലാസ് റൂഫില്‍ വലിയൊരു കുഴി രൂപപ്പെട്ടുവെങ്കിലും വാഹനം തകർന്നില്ലെന്ന് ഉടമ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ടെസ്ലയോടും ഇലോണ്‍ മസ്കിനോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു വാഹന ഉടമയുടെ എക്സ് പോസ്റ്റ്. "ഒരു ടെസ്‌ല വെറുമൊരു കാർ മാത്രമല്ല - അത് യഥാർത്ഥ സുരക്ഷയും ആഴത്തിലുള്ള വിശ്വാസവുമാണ്" എക്സ് പോസ്റ്റില്‍‌ പറയുന്നു.

ശക്തമായ ഗ്ലാസ് മേല്‍ക്കൂരയും ഗിഗാകാസ്റ്റ് ബോഡിയും മോഡല്‍ Y-യുടെ സവിശേഷതയാണ്. മോഡല്‍ Y-ക്ക് യൂറോ NCAP-യില്‍ നിന്ന് അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ടെസ്‌ല മോഡല്‍ Y ഇപ്പോള്‍ ഇന്ത്യൻ വിപണിയില്‍ ലഭ്യമാണ്, 59.89 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതലാണ് വില വരുന്നത്. മോഡല്‍ Y യുടെ സ്റ്റാൻഡേർഡ് പതിപ്പ് 500 കിലോമീറ്റർ വരെ WLTP റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കൂടാതെ 5.9 സെക്കൻഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും. ലോംഗ് റേഞ്ച് വേരിയന്റിന് 622 കിലോമീറ്റർ WLTP- സാക്ഷ്യപ്പെടുത്തിയ റേഞ്ച് ഉണ്ട്, 5.6 സെക്കൻഡിനുള്ളില്‍ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്നു. ഇതിന് 78.1 kWh ബാറ്ററി പായ്ക്ക് ഉണ്ട്.

Story Highlights : Tesla Model Y Survives Rocket Shrapnel Hit In Israel

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews