Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'FCRA ബില്‍ ഒരു പ്രത്യേക സമുദായത്തിന് എതിരെയുള്ളതല്ല; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും നുണപ്രചാരണം നടത്തുന്നു'; കിരണ്‍ റിജിജു

'FCRA ബില്‍ ഒരു പ്രത്യേക സമുദായത്തിന് എതിരെയുള്ളതല്ല; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും നുണപ്രചാരണം നടത്തുന്നു'; കിരണ്‍ റിജിജു

24 News 7 months ago

വിദേശ സംഭാവന നിയന്ത്രണ ചട്ടഭേദഗതി ഒരു പ്രത്യേക സമുദായത്തിന് എതിരെയുള്ളതല്ലെന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജു.

ക്രൈസ്തവർ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോണ്‍ഗ്രസും പ്രചരിപ്പിക്കുന്ന കള്ളത്തരത്തില്‍ വീഴരുതെന്നും കിരണ്‍ റിജിജു പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ ചട്ടഭേദഗതി സദുദേശത്തോടെ നടപ്പിലാക്കുന്നതാണെന്ന് അദേഹം വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റ് പാർട്ടിയും കോണ്‍ഗ്രസും നുണപ്രചാരണം നടത്തുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. വിഷയത്തില്‍ ക്രൈസ്തവ വിഭാഗങ്ങളുമായി ചർച്ച നടത്തുമെന്ന് അദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി ചർച്ച നടത്തും. ബില്‍ ഭേദഗതിക്കെതിരെ കെസിബിസി ഉള്‍പ്പെടെ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. ആശങ്ക ദുരീകരിക്കാതെ ബില്‍ പാസാക്കില്ലെന്നാണ് ബിജെപി നേതൃത്വം ആവർത്തിക്കുന്നത്.

'എന്നെ ഒന്നാമത് ബിജെപിക്കാർക്ക് ഇഷ്ടമല്ല, തവനൂരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഡീല്‍' ; കെ ടി ജലീല്‍

തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ വൈകിട്ട് ഏഴിനാണ് കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടി. എഫ്‌സിആർഎ ആശങ്കകള്‍ കേന്ദ്രമന്ത്രിയെ അറിയിക്കാൻ അവസരമുണ്ടാകും.ക്രൈസ്തവ പുരോഹിതരുടെ ഉള്‍പ്പെടെ ആശങ്ക ദുരീകരിച്ചശേഷം ബില്‍ പാസാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ FCRA ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം തണുപ്പിക്കുകയാണ് കേന്ദ്രസർക്കാറിൻ്റെ ലക്ഷ്യം.

Story Highlights : FCRA Bill is not against any particular community says Kiren Rijiju

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews