Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗ്വാങ്‌ജോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് നേരിട്ട് വിമാന സര്‍വീസ്; പ്രഖ്യാപനവുമായി ചൈന സതേണ്‍ എയര്‍ലൈൻസ്

ഗ്വാങ്‌ജോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് നേരിട്ട് വിമാന സര്‍വീസ്; പ്രഖ്യാപനവുമായി ചൈന സതേണ്‍ എയര്‍ലൈൻസ്

24 News 23 hrs ago

ചൈനീസ് നഗരമായ ഗ്വാങ്‌ജോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് നേരിട്ട് വിമാന സർവീസ്. ഈ മാസം 21 നാണ് ചൈന സതേണ്‍ എയർലൈൻസ് സർവീസ് തുടങ്ങുക.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം ഒക്ടോബറില്‍ ഇൻഡിഗോ ഡല്‍ഹിയില്‍ നിന്ന് ഗ്വാങ്‌ജോയിലേക്ക് സർവീസുകള്‍ ആരംഭിച്ചിരുന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സർവീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച്‌ കഴിഞ്ഞവർഷം സമവായം ആയിരുന്നു.

ഈ സർവീസ് പുനരാരംഭിക്കുന്നതോടെ, ദക്ഷിണേഷ്യയിലെ എട്ട് റൂട്ടുകളിലായി കമ്പനിയുടെ ആകെ പ്രതിവാര സർവീസുകളുടെ എണ്ണം 100-ല്‍ അധികമാകുമെന്ന് എയർലൈൻ അറിയിച്ചു. 2026ല്‍ ഇരു രാജ്യങ്ങളും വ്യോമഗതാഗത ബന്ധം ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചുവരികയാണ്. ഗ്വാങ്‌ഷൂ-ന്യൂഡല്‍ഹി സർവീസ് ആറ് വർഷമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഏപ്രിലില്‍ എയർ ചൈന ബീജിംഗ്-ഡല്‍ഹി സർവീസ് പുനരാരംഭിച്ചിരുന്നു.

ഇന്ത്യ-ചൈന ഉഭയകക്ഷി ചർച്ച; അഭിപ്രായവ്യത്യാസങ്ങള്‍ ഉചിതമായ രീതിയില്‍ പരിഹരിക്കണമെന്ന് ചൈന

ഏപ്രില്‍ 18 ന് കുൻമിംഗിനും കൊല്‍ക്കത്തയ്ക്കും ഇടയില്‍ ചൈന ഈസ്റ്റേണ്‍ എയർലൈൻസ് നേരിട്ട് വിമാന സർവീസുകള്‍ നടത്തുന്നുണ്ട്. മാർച്ച്‌ 30-ന് ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ ഒരു പ്രതിദിന നോണ്‍-സ്റ്റോപ്പ് സർവീസും ആരംഭിച്ചിരുന്നു. കോവിഡ്-19 മഹാമാരിയെ തുടർന്നും പിന്നീട് ഡോക്ലാം, ഗാല്‍വാൻ സംഘർഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ ഇന്ത്യ-ചൈന ബന്ധത്തിലെ വിള്ളലിനെ തുടർന്നുമാണ് നേരിട്ടുള്ള വിമാന സർവീസുകള്‍ വലിയ തോതില്‍ നിലച്ചത്.

Story Highlights : China Southern to resume Guangzhou-Delhi flights after 6 years

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews