Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഹരിത വിവാദത്തില്‍ നേതാക്കളുടെ കാല് പിടിച്ച്‌ മാപ്പ് പറഞ്ഞ് പാര്‍ട്ടിയില്‍ കയറി വീണ്ടും പി.കെ നവാസിനെ വേട്ടയാടുന്നു'; ഫാത്തിമ തഹ്‌ലിയക്കെതിരെ എംഎസ്‌എഫ് നേതാവ്

'ഹരിത വിവാദത്തില്‍ നേതാക്കളുടെ കാല് പിടിച്ച്‌ മാപ്പ് പറഞ്ഞ് പാര്‍ട്ടിയില്‍ കയറി വീണ്ടും പി.കെ നവാസിനെ വേട്ടയാടുന്നു'; ഫാത്തിമ തഹ്‌ലിയക്കെതിരെ എംഎസ്‌എഫ് നേതാവ്

24 News 1 month ago

ഫാത്തിമ തഹ്‌ലിയക്കെതിരെ രൂക്ഷ വിമർശനവുമായി എംഎസ്‌എഫ് നേതാവ്. മുൻ ഹരിത നേതാക്കളായ ഫാത്തിമ തഹലിയക്കും മുഫീദ തെസ്‌നിക്കും എതിരെയാണ് എംഎസ്‌എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഫേസ്ബുക്കിലൂടെ രൂക്ഷ വിമർശനം നടത്തിയത്.

ഹരിത വിവാദത്തില്‍ നേതാക്കളുടെ കാല് പിടിച്ച്‌ മാപ്പ് പറഞ്ഞ് പാർട്ടിയില്‍ കയറിയിട്ട് പി.കെ നവാസിനെ വീണ്ടും വേട്ടയാടുകയാണ്. പെണ്‍ എന്ന പ്രിവിലേജ് ഉപയോഗിച്ച്‌ ഏത് നുണയെയും സത്യമാക്കാമെന്നുമുള്ള ചിന്ത ഒരു തരം മാനസിക വിഭ്രാന്തിയാണ്.

ഹരിത വിഷയം ഉള്ളതാണെങ്കിലും, പാർട്ടിയുടെ ഉള്ളില്‍ തീരുമാനമായതാണല്ലോ' എന്ന മുഫീദയുടെ വാട്‌സ്‌ആപ്പ് ചാറ്റ് താനൂരില്‍ പ്രചരിച്ചു. രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാൻ പാർട്ടിയുടെ കാല് പിടിക്കുകയും ലക്ഷ്യം നേടിയെടുത്ത ശേഷം ഇരവാദം ഉന്നയിക്കുന്നത് പാർട്ടിയെ ഒറ്റികൊടുക്കുന്നതിന് തുല്യമാണെന്നും ലൈക്ക് നേടാനും മാധ്യമ ശ്രദ്ധനേടാനും സഹപ്രവർത്തകനെ പിറകില്‍ നിന്ന് കുത്തുന്നത് മനോരോഗ'മെന്നും വഹാബ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നുണ്ട്.ലൈക്ക് നേടാനും മാധ്യമ ശ്രദ്ധനേടാനും സഹപ്രവർത്തകനെ പിറകില്‍ നിന്ന് കുത്തുന്നത് മനോരോഗമെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. നികൃഷ്ട മനസ്സുകള്‍ക്ക് കാലം മാപ്പ് തരില്ല എന്നും ഫേസ്ബുക്ക്‌ പോസ്റ്റില്‍ കുറിച്ചു.

Story Highlights : msf leader strongly criticizes fathima thahliya

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews