സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര നിർദേശം നല്‍കി മന്ത്രി അനൂപ് ജേക്കബ്. ഇടുക്കി ജില്ലയില്‍ മഴക്കെടുതി 29 വില്ലേജുകളെയാണ് ബാധിച്ചിരിക്കുന്നത്.
ജില്ലയില്‍ 2 മരണവും 8 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്തു. ഒൻപത് ഇടങ്ങളിലായി മണ്ണിടിച്ചില്‍ ഉണ്ടായി. 14 വീടുകള്‍ പൂർണമായി തകർന്നു. ഇടുക്കി ജില്ലയില്‍ ഒൻപത് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.
ഇടുക്കിയിലേക്ക് അത്യാവശ്യ യാത്രകള്‍ മാത്രേ നടത്താൻ പാടുകയുളൂവെന്നും യാത്രകള്‍ പരമാവധി ഒഴിവാക്കാനും മന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരും. അനിവാര്യമാണെങ്കില്‍ ഗതാഗത നിയന്ത്രണം കൊണ്ടുവരും. മുന്നാറിലെ സാഹചര്യം പരിശോധിച്ച് വേണ്ടിവന്നാല്‍ ഗതാഗതം നിയന്ത്രിക്കും. ജില്ലാ കളക്ടർ ഇത് പരിശോധിച്ച് ഇന്ന് തന്നെ തീരുമാനം എടുക്കും. കുട്ടിക്കാനം മുതല്‍ മുണ്ടക്കയം വരെ രാത്രി യാത്ര നിരോധനം തുടരും. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള അടിയന്തര ധനസഹായം ഉടൻ കൈമാറും.
ഇടുക്കി ജില്ലയിലേയ്ക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്ക്ക് പരമാവധി ഒഴിവാക്കാനും ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് നിർദേശം നല്‍കി.
അതേസമയം, സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച വരെ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് ഒൻപത് ജില്ലകളില്‍ റെഡ് അലർട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലർട്ടും നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ മഴ തുടരും. മുഖ്യമന്ത്രി വി.ഡി. സതീശൻ സ്ഥിതിഗതികള്‍ വിലയിരുത്തി.
Story Highlights : Travel to Idukki should be avoided for two days; Minister Anoop Jacob states that the rain-related situation is severe

