Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിയെ തളച്ച്‌ ഹള്‍സിറ്റി, ലിവര്‍പൂളിന് സമനിലകുരുക്കിട്ട് ഫുള്‍ഹാം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിയെ തളച്ച്‌ ഹള്‍സിറ്റി, ലിവര്‍പൂളിന് സമനിലകുരുക്കിട്ട് ഫുള്‍ഹാം

24 News 12 hrs ago

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ക്ക് സമനില. ചെല്‍സിയും-ഹള്‍സിറ്റിയും തമ്മില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതം അടിച്ച്‌ ഓരോ പോയിന്റ് സ്വന്തമാക്കിയപ്പോള്‍ മറ്റൊരു വമ്പന്‍ ടീമായ ലിവര്‍പൂളിനെ ഗോള്‍രഹിത സമനിലയിലാണ് ഫുള്‍ഹാം തളച്ചത്.

ബേണ്‍മൗത്ത്-ബ്രന്ററ്‌ഫോര്‍ഡ് എഫ്‌സി മത്സരവും 2-2 സമനിലയിലാണ് കലാശിച്ചത്. അതേ സമയം നോട്ടിങ് ഹാം ഫോറസ്റ്റ് ആസ്റ്റണ്‍ വില്ലക്കെതിരെയും ഇപ്‌സ് വിച്ച്‌ ടൗണ്‍ ക്രിസ്റ്റല്‍പാലസിനെതിരെയും വിജയം സ്വന്തമാക്കി. ചെല്‍സി-ഹള്‍സിറ്റി, ലിവര്‍പൂള്‍-ഫുള്‍ഹാം മത്സരങ്ങള്‍ സമനിലയായെങ്കില്‍ പോലും ആവേശകരമായിരുന്നു. ഏഴാം മിനിറ്റില്‍ ഇംഗ്ലീഷ് താരം മോര്‍ഗന്‍ റോജേര്‍സ്, 66-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ജാവോ പെഡ്രോ എന്നിവര്‍ ചെല്‍സിക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ 28,34 മിനിറ്റുകളില്‍ അള്‍ജീരിയന്‍ താരം മുഹമ്മദ് ബെല്ലൗമിയുടെ വകയായിരുന്നു ചെല്‍സിക്കുള്ള മറുപടിഗോളുകള്‍. തുടര്‍ന്നുള്ള മിനിറ്റുകളില്‍ ഇരുടീമുകളും ലീഡ് കണ്ടെത്താന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ലിവര്‍പൂള്‍-ഫുള്‍ഹാം മത്സരത്തില്‍ ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും വല ചലിപ്പിക്കാനായില്ല. ഇസാക്, ബാര്‍കോള തുടങ്ങിയ ലിവര്‍പൂള്‍ താരങ്ങളുടെ സ്‌കോറിങ്ങിനായുള്ള ശ്രമം ഫുള്‍ഹാമിന്റെ പ്രതിരോധഭടന്മാര്‍ പണിപ്പെട്ട് പ്രതിരോധിച്ചു. കൗണ്ടര്‍ അറ്റാക്കുകളുമായി കളം നിറഞ്ഞ ഫുള്‍ഹാം താരങ്ങളെ കരുതലോടെ നേരിടുകയായിരുന്നു ലിവര്‍പൂള്‍. അരഡസനിലധികം ഗോളെന്നുറച്ച അവസരങ്ങളാണ് വാന്‍ ഡിജിക്കിന്റെ നേതൃത്വത്തിലുള്ള ലിവര്‍പൂള്‍ പ്രതിരോധനിര നിഷ്പ്രഭമാക്കിയത്. ഞായറാഴ്ച്ച ആര്‍സനല്‍ സണ്ടര്‍ലാന്റിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെയും നേരിടും. രാത്രി 12.30നും 9.30നുമാണ് മത്സരങ്ങള്‍. ബ്രൈറ്റണ്‍, എന്നീ ടീമുകള്‍ക്കും നാളെ മത്സരമുണ്ട്.

Story Highlights: English Premier Leagu result 2026

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews