Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാനുമായി സ്ഥിരമായ കരാറിലെത്തും, പദ്ധതി തയാര്‍; ഡോണള്‍ഡ് ട്രംപ്

ഇറാനുമായി സ്ഥിരമായ കരാറിലെത്തും, പദ്ധതി തയാര്‍; ഡോണള്‍ഡ് ട്രംപ്

24 News 1 day ago

വാഷിങ്ടണ്‍: ഇറാനുമായി സ്ഥിരമായ കരാറിലെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. കരാറിലെത്താനുള്ള പദ്ധതി തയ്യാറാക്കിയെന്നും ട്രംപ് പറഞ്ഞു.

കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇറാന് ആണവായുധം ലഭിക്കുന്നത് തടയപ്പെടുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇറാനിലെ ഭരണമാറ്റത്തില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നാണ് ട്രംപ് പറയുന്നത്.

അതിനിടെ, യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാന്‍ എന്ത് നടപടിയും സ്വീകരിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു. സാമ്പത്തിക ഉപരോധം യുദ്ധ നടപടിയായി കണക്കാക്കുന്നുവെന്നും ഇറാന്‍ വിദേശകാര്യ ഉപമന്ത്രി കാസെം ഗാരിബാബാദി പറഞ്ഞു. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്‍ കയറ്റുമതി ചെയ്യില്ലെന്നും കാസെം ഗാരിബാബാദി വ്യക്തമാക്കി.

ഹോര്‍മുസില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടരുന്നു; ഒമാന്‍ തീരത്തിന് സമീപം രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമിക്കണം

ഹോര്‍മുസ് വീണ്ടും തുറക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ് അരഗ്ചിയും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യാന്തര നിയമങ്ങള്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ അമേരിക്ക അംഗീകരിക്കണം. അമേരിക്ക അവരുടെ തെറ്റുകള്‍ അംഗീകരിക്കണം. ഇല്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്കിലെ നിലവിലെ സാഹചര്യത്തിന് പരിഹാരമുണ്ടാകില്ലെന്നും അരഗ്ചി പറ#്ഞു.

അതേസമയം, യുഎസിന്റെ എഫ് - 16 യുദ്ധവിമാനത്തെ ഇറാന്‍ ആക്രമിച്ചു. പേര്‍ഷ്യന്‍ ഗള്‍ഫിന് മുകളിലൂടെ പറന്ന യുഎസിന്റെ എഫ്-16 വിമാനത്തിന് നേരെ ഇറാന്‍ മിസൈല്‍ വിക്ഷേപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു ആക്രമണം. ആക്രമണത്തില്‍ യുദ്ധവിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായി ഐആര്‍ജിസി വെളിപ്പെടുത്തി. വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയെന്നും ഇറാന്‍ അവകാശപ്പെടുന്നു. എന്നാല്‍, ഇറാന്റെ അവകാശവാദം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നിഷേധിച്ചു. പശ്ചിമേഷ്യയിലെ തങ്ങളുടെ എല്ലാ യുദ്ധവിമാനങ്ങളും സുരക്ഷിതമാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

Story Highlights : Will reach a permanent agreement with Iran; plan is ready ; Donald Trump

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews