Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കള്ളാടി മണ്ണിടിച്ചില്‍: ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി, നാളെ പുനരാരംഭിക്കും

കള്ളാടി മണ്ണിടിച്ചില്‍: ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി, നാളെ പുനരാരംഭിക്കും

24 News 1 week ago

ള്ളാടി മണ്ണിടിച്ചിലില്‍ കാണാതായവർക്കായുള്ള രണ്ടാം ദിവസത്തെ തിരച്ചില്‍ നിർത്തി. നാളെ പുഴയിലും തിരച്ചില്‍ നടത്തും.

പരുക്കേറ്റ് ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരം. മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് പരുക്കേറ്റവർ ചികിത്സയില്‍ ഉള്ളത്. ഇന്നലെ എത്തിച്ച പത്തു പേരില്‍ മൂന്ന് പേർ ആശുപത്രി വിട്ടു.

രക്ഷപ്രവർത്തനതിനിടെ പരിക്കേറ്റ മേപ്പാടി പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പടെയുള്ളവർ ആണ് ആശുപത്രി വിട്ടത്. അഞ്ചു പേരെ വാർഡിലേക്ക് മാറ്റി. സൈറ്റ് എഞ്ചിനീയർ ആയ എറണാകുളം സ്വദേശി കുഞ്ചു ടി കെ ആണ് ചികിത്സയില്‍ ഉള്ള ഏക മലയാളി. 19 കാരനായ ദിലീപ്, 29 കാരനായ റജിനീഷ് എന്നിവരാണ് ഗുരുതരമായ നിലയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്.

കള്ളാടി മണ്ണിടിച്ചില്‍; 'നിയമ-സാങ്കേതിക തലത്തില്‍ അന്വേഷണം ഉണ്ടാകും; കേന്ദ്ര സുരക്ഷാ നിർദേശം പാലിച്ചോ എന്ന് പരിശോധിക്കും': മുഖ്യമന്ത്രി

അപകട മേഖല മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശിച്ചിരുന്നു. വീട് തകർന്നവരെ സർക്കാർ പുനരധിവസിപ്പിക്കുമെന്ന് വി ഡി സതീശൻ. ദുരന്തങ്ങള്‍ ആവർത്തിക്കുന്നത് കണ്ടെത്താൻ വിദഗ്ദ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരാർ കമ്പനി വീഴ്ച്ച നിയമ, സാങ്കേതിക അന്വേഷണത്തിലൂടെ കണ്ടെത്തുമെന്നും അന്വേഷണ സമിതി നാളെ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നാളെ കള്ളാടിയിലെത്തും.

Story Highlights : Kalladi Landslide: Today's search operations halted; to resume tomorrow.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews