Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കള്ളാടി മണ്ണിടിച്ചില്‍; 'പിഡബ്ല്യുഡിയെ നോക്കുകുത്തിയാക്കി, എല്ലാ ഉത്തരവാദിത്തവും കൊങ്കണ്‍ റെയില്‍വേയ്ക്ക്'; മന്ത്രി പികെ ബഷീര്‍

കള്ളാടി മണ്ണിടിച്ചില്‍; 'പിഡബ്ല്യുഡിയെ നോക്കുകുത്തിയാക്കി, എല്ലാ ഉത്തരവാദിത്തവും കൊങ്കണ്‍ റെയില്‍വേയ്ക്ക്'; മന്ത്രി പികെ ബഷീര്‍

24 News 1 week ago

ള്ളാടിയിലെ തുരങ്കപാത മേഖലയില്‍ മണ്ണ് കൂട്ടിയിട്ടത് മാറ്റണം എന്ന് രണ്ട് തവണ കർശന നിർദേശം നല്‍കിയെന്ന് മന്ത്രി പികെ ബഷീർ.

പിഡബ്ല്യുഡിയെ നോക്ക് കുത്തിയാക്കി ആണ് കരാറുകാർ പ്രവർത്തിക്കുന്നത്. എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേക്കാണെന്നും മന്ത്രി പികെ ബഷീർ പറഞ്ഞു. ഇത് സംബന്ധിച്ച യോഗത്തിന്റെ മിനുട്ട്സ് പൊതുമരാമത്ത് വകുപ്പ് പുറത്തിട്ടു

നേരത്തെ ജോലി നിർത്തി ആളുകളെ മാറ്റിയത് കൊണ്ട് എഞ്ചിനീയർമാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇതില്‍ പിഡബ്ല്യുഡിയെ കൂടുതല്‍ കുറ്റം പറയരുതെന്നും പിഡബ്ല്യുഡി ഇതിൻ്റെ ഭാഗം അല്ലന്നും മന്ത്രി പറഞ്ഞു. എല്ലാ അനുമതിയും നല്‍കിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണെന്ന് മന്ത്രി പറഞ്ഞു. നേരത്തെ ജോലി നിർത്തി വയ്പ്പിച്ചത് നിർണായകം ആയെന്ന് പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അതീല അബ്ദുല്ല പറഞ്ഞു. പലതവണ അവിടുത്തെ സാഹചര്യം യോഗം ചേർന്നു വേണ്ട നിർദേശങ്ങള്‍ നല്‍കിയത് ആണെന്ന് പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പറഞ്ഞു.

കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ല, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി സിദ്ദിഖ്

പിഡബ്ല്യുഡി നേരത്തെ മുന്നറിയിപ്പ് നല്‍കി. 25 ജൂണില്‍ ചേർന്ന അവലോകന യോഗത്തില്‍ നാലാം നിർദ്ദേശം ആയി നല്‍കിയത്. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് കാരണം മഴക്കാലത്ത് സോയില്‍ പൈപ്പിങ് , സ്ലോപ്പ് സ്റ്റെബിലിറ്റ് പ്രതിഭാസമോ കാരണം ഒരു അപകടം ഉണ്ടാകാനുള്ള സാധ്യത തടയാൻ വേണ്ട മുൻകരുതലെടുക്കണമെന്നായിരുന്നു നിർദേശം.

Story Highlights : Minister PK Basheer reacts on Wayanad Kalladi Landslide

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews