ഉത്തർപ്രദേശ്: കാണ്‍പൂരില്‍ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റും കോ-പൈലറ്റും മരിച്ചു.കാണ്‍പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാർഗ് ഏവിയേഷന്റെ വിമാനമാണ് ഗംഗാ ബാരേജ് പരിസരത്ത് തകർന്നുവീണത്.അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗുജറാത്ത് സ്വദേശിയായ പൈലറ്റിന് 3,000-ത്തിലധികം മണിക്കൂർ വിമാനം പറത്തിയുള്ള പരിചയസമ്പത്തുണ്ടായിരുന്നു. കോ-പൈലറ്റ് കർണാടക സ്വദേശിയാണ്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. സിവില്‍ എയറോഡ്രോമില്‍ നിന്ന് ഒരു ഫ്ലൈയിംഗ് സ്കൂള്‍ നടത്തുന്ന 'ഗാർഗ് ഏവിയേഷൻ' എന്ന സ്ഥാപനത്തിന്റേതാണ് ഈ വിമാനം.
Story Highlights : Both pilots killed as training aircraft crashes in Kanpur

