Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാഞ്ഞങ്ങാട് സ്‌കൂളിൻ്റെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ പറന്നു പോയി; നാളെ സ്‌കൂളിന് അവധി

കാഞ്ഞങ്ങാട് സ്‌കൂളിൻ്റെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ പറന്നു പോയി; നാളെ സ്‌കൂളിന് അവധി

24 News 3 months ago

കാസർഗോഡ് കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെൻറ് വൊക്കേഷണല്‍ ഹയർ സെക്കൻ്ററി സ്‌കൂളിൻ്റെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ പറന്നു പോയി.

8 ക്ലാസ് റൂമുകള്‍ക്ക് മുകളിലുള്ള റൂഫിംഗ് ഷീറ്റാണ് കാറ്റില്‍ പറന്നു പോയത്. മേല്‍ക്കൂരയുടെ ഷീറ്റ് ഉള്‍പ്പെടെയുള്ള ഭാഗം തെങ്ങിൻ്റെ മുകളില്‍ കുടുങ്ങിക്കിടക്കുന്നു. ഷീറ്റുകള്‍ തൊട്ടടുത്ത പറമ്പിലാണ് വീണത്. ഇന്ന് രാത്രി എട്ട് മണിക്കാണ് സംഭവം നടന്നത്. വ്യാപകമായ നാശം സംഭവിച്ചതിനാല്‍ നാളെ സ്കൂളിന് അവധി പ്രഖ്യാപിച്ചു.

അതേസമയം കാസര്‍ഗോഡ് മടക്കരയില്‍ മീന്‍പിടിക്കാന്‍ പോയ വള്ളം നീലേശ്വരം അഴിത്തല പുലിമുട്ടില്‍ തട്ടി തകര്‍ന്നു. വള്ളത്തിലുണ്ടായിരുന്ന ഒഡിഷ സ്വദേശികളായ അഞ്ച് തൊഴിലാളികള്‍ രക്ഷപ്പെട്ടു. വള്ളം തകര്‍ന്ന് എന്‍ജിനും വലയും ഉള്‍പ്പടെ നഷ്ടപ്പെട്ടു.

ന്യൂനമർദ്ദപാത്തിയുടെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച് അലേർട്ടും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതല്‍ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നത്.

ജൂലൈ 6 മുതല്‍ ജൂലൈ 10 വരെയുള്ള തീയതികളില്‍, കേരളം & മാഹി എന്നിവിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 8 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുമാണ് സാധ്യത. അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ (ചിലപ്പോള്‍ പരമാവധി 60 കി.മീ വരെ) വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

Story Highlights : Kanhangad school roof blown off in strong winds

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews