Dailyhunt
'കേരളത്തില്‍ സ്ത്രീ സുരക്ഷയില്ല, ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണുളളത്'; വിവാദ പ്രസംഗവുമായി ആര്‍ ശ്രീലേഖ

'കേരളത്തില്‍ സ്ത്രീ സുരക്ഷയില്ല, ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണുളളത്'; വിവാദ പ്രസംഗവുമായി ആര്‍ ശ്രീലേഖ

24 News 1 week ago

സ്ത്രീ സുരക്ഷയില്‍ വിവാദ പരാമർശവുമായി വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖ. കേരളത്തില്‍ ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സർക്കാരാണുളളത്.

അതുകൊണ്ടാണ് കേരളത്തില്‍ സ്ത്രീ സുരക്ഷയില്ലാത്തത്. ശാസ്തമംഗലത്ത് ബ്രഞ്ച് വിത്ത് ശ്രീലേഖ എന്ന പരിപാടിയില്‍ പ്രസംഗിക്കുകയിരുന്നു ശ്രീലേഖ.

ഒരു പൊലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോള്‍ ഒരു സഹായവും ലഭിച്ചില്ലെന്നും ആർ ശ്രീലേഖ വിമർശിച്ചു. DGP പോലും കൂടെ നിന്നില്ല. കാരണം രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലേ DGPക്ക് തൻ്റെ കൂടെ നില്‍ക്കാനാവൂ. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടില്‍ പൂട്ടിയിട്ടു. പൊലീസിന്റെ പരാതി സെല്ലില്‍ നേരിട്ട് വിളിച്ചിട്ട് പോലും സർക്കാർ എന്ത് നടപടിയെടുത്തു. ഇതാണ് കേരളത്തിന്റെ അവസ്ഥയെന്നും ആർ ശ്രീലേഖ ആഞ്ഞടിച്ചു.

Story Highlights : pinarayi government turns blind eye to love jihad r sreelekha

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews