പ്രിയദർശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയേക്കുറിച്ചുള്ള തന്റെ പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി സി.പി.
ജോണ്‍. കേരളത്തിലെ സ്ത്രീകളുടെ ദാരിദ്രം വളരെ വലുതാണ്, ബസ് കാശു കൊടുക്കാൻ പോലും പലർക്കും കഴിയില്ല. രാഹുല്‍ ഗാന്ധിയുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രിയദർശിനി വന്നത്. പ്രിയദർശിനി പോലെ മൂന്നു മേഖലകളില്‍ ഇടപെടണം എന്നാണ് താൻ പറഞ്ഞത്.
പൊതു ഗതാഗതം പൊതു വിദ്യാഭ്യാസം പൊതുജനാരോഗ്യം. സൗജന്യമല്ലാത്ത സ്കൂളുകളിലേക്ക് പോകല്‍ സ്ത്രീകളുടെ തീരുമാനമാണ്. ഇതാണ് താൻ പറഞ്ഞതെന്നും സി പി ജോണ്‍ വ്യക്തമാക്കി. താൻ സ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കുന്ന ആളാണ്. പ്രിയദർശനി പദ്ധതി വൻ വിജയമാണ് പദ്ധതിയുമായി മുന്നോട്ട് പോകും. സ്വകാര്യ ബസ്സുകാരുടെ പ്രശ്നം പരിഹരിക്കാനും ശ്രമം നടത്തുന്നുണ്ട്.
താൻ തെറ്റായ പരാമർശം ഒന്നും നടത്തിയിട്ടില്ല. പ്രസംഗിക്കുമ്പോള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കും. എന്നെ നിങ്ങള്‍ക്ക് അറിഞ്ഞൂടെ. തള്ളിക്കയറ്റം എന്ന വാക്ക് ഉപയോഗിക്കേണ്ടിയിരുന്നില്ലെന്ന് സി പി ജോണ്‍ വ്യക്തമാക്കി. എല്ലാവരും ഞാൻ പറയുന്നത് സൂക്ഷ്മമായി നോക്കിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇനി കൂടുതല്‍ ശ്രദ്ധയോടെ സംസാരിക്കുമെന്നും അദ്ദേഹം വ്യകത്മാക്കി.
Story Highlights : cp john ksrtc priyadarshini controversy clarification

