Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി: ജൂഡോ താരം തൂലിക മാനിന് വിലക്ക്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി: ജൂഡോ താരം തൂലിക മാനിന് വിലക്ക്

24 News 1 day ago

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി.ജൂഡോതാരം തൂലിക മാനിന് വിലക്കേർപ്പെടുത്തി നാഡ. നാഡ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് നടപടി.

ഉത്തേജക മരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. തൂലിക മാനിന് ഗെയിംസില്‍ മത്സരിക്കാനാകില്ല. ഇന്ത്യയ്ക്ക് സ്വർണ മെഡല്‍ പ്രതീക്ഷയുള്ള താരമായിരുന്നു തൂലിക.

12 മാസത്തിനിടെ മൂന്ന് തവണ ഡോപ്പിങ് ടെസ്റ്റില്‍ പരാജയപ്പെട്ടതോടെയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി തൂലികയെ സസ്പെൻഡ് ചെയ്തത്.കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. 2022 ലെ ബർമിംഗ്ഹാം കോമണ്‍‌വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ +78 കിലോഗ്രാം വിഭാഗത്തിലായിരുന്നു നേട്ടം.

ഇന്നലെ ഉത്തേജക മരുന്ന്‌ പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യൻ ജൂഡോ താരം അരുണ്‍ കുമാറിനെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിനുള്ള ടീമില്‍നിന്ന് പുറത്താക്കിയിരുന്നു. 73 കിലോ വിഭാഗത്തിലായിരുന്നു മത്സരിക്കേണ്ടിയിരുന്നത്‌.മരുന്നടി തെളിഞ്ഞതിനെ തുടർന്ന്‌ ദേശീയ ഉത്തേജക മരുന്ന്‌ വിരുദ്ധ സമിതി (നാഡ) അരുണിന്‌ വിലക്കേർപ്പെടുത്തുകയായിരുന്നു.

Story Highlights : tulika maan judo player suspended

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews