Thursday, 01 Oct, 6.49 pm Twentyfournews

പുതിയ വാര്‍ത്തകള്‍
കോഴിക്കോട് കൊവിഡ് ജാഗ്രതാ ഐഡി നിര്‍ബന്ധമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ ഐഡി നിര്‍ബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയും നിരീക്ഷണവും ഏകോപിപ്പിക്കാനാണ് കൊവിഡ് ജാഗ്രതാ ഐഡി നിര്‍ബന്ധമാക്കിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ജില്ലയില്‍ ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്ക് ലക്ഷണം കണ്ടാല്‍ ഇവരെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാം. പോസിറ്റീവ് രോഗികള്‍ ജാഗ്രത ഐഡി വാങ്ങണം. കൊവിഡ് ആശുപത്രി ചികിത്സയ്ക്കും കാരുണ്യ സഹായത്തിനും ഐഡി നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ 1,072 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 1,013 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. കഴിഞ്ഞ ദിവസങ്ങളിലും കോഴിക്കോട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Twentyfournews
Top