Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോഴിക്കോട് മുഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇ ഡി റെയ്‌ഡ്‌; പ്രതിഷേധിച്ച 57 സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ്

കോഴിക്കോട് മുഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇ ഡി റെയ്‌ഡ്‌; പ്രതിഷേധിച്ച 57 സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ്

24 News 1 week ago

കോഴിക്കോട് പി എ മുഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടില്‍ നടന്ന ഇ ഡി റെയ്‌ഡ്‌ തടസ്സപ്പെടുത്തിയ സംഭവത്തില്‍ സി.പി.ഐ.എം നേതാക്കള്‍ ഉള്‍പ്പെടെ 57 പേർക്കെതിരെ കേസ്.

സി.പി.ഐ.എം ജില്ലാ സെക്രട്ടറി മെഹബൂബ്, പി. മോഹനൻ മാസ്റ്റർ, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് എന്നിവരെയുള്‍പ്പടെ പ്രതികളാക്കി. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റെയ്ഡ് തടസ്സപ്പെടുത്തിയെന്നാണ് കേസ്.പി.എ. മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടില്‍ ഇ ഡി റെയ്ഡ് നടക്കുന്നതിനിടെയാണ് സംഭവം.

പൊതുറോഡില്‍ സംഘം ചേർന്ന് മുദ്രാവാക്യം വിളിക്കുകയും ഉദ്യോഗസ്ഥർക്കും വാഹനങ്ങള്‍ക്കും മാർഗ്ഗ തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്ന് എഫ്.ഐ.ആർ.സ്ഥലത്ത് പൊലീസുമായി ബലപ്രയോഗം നടത്തിയെന്നും പരാതിയുണ്ട്. ബി എൻ എസ് 189/2, 189/3, 191/2, 190, 285 എന്നി വകുപ്പുകള്‍ ചേർത്താണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, മാസപ്പടി കേസില്‍ അന്വേഷണം വേഗത്തിലാക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്നലെ നടത്തിയ റെയ്ഡില്‍ വീണ.ടി യുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഇ ഡി പിടിച്ചെടുത്തിരുന്നു. കോടതിയുടെ അനുമതിയോടെ ഇത് വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് നല്‍കും. കൂടുതല്‍ രേഖകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. വീണയുടെ സ്വത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. സി എം ആർ എല്ലില്‍ നിന്ന് ലഭിച്ച രണ്ടുകോടി 78 ലക്ഷം രൂപ പ്രൊസീഡ് ഓഫ് ക്രൈമിന്റെ ഭാഗമാണ്. ഇത് എവിടെ നിക്ഷേപിച്ചു എന്ന് കണ്ടെത്തണമെന്നും ഇ ഡി വ്യക്തമാക്കി.

Story Highlights : ED raids Muhammed Riyas's MLA house in Kozhikode; Case filed against 57 CPM leaders who protested

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews