Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'കുട്ടികള്‍ക്ക് റോഡിലൂടെ നടക്കാൻ പറ്റുന്നില്ല, മാലിന്യം നിക്ഷേപിക്കുന്നത് വേസ്റ്റ് ബിന് പുറത്ത്'; കൊച്ചിയില്‍ ക്ലീൻ സിറ്റി എവിടെയെന്ന് ഹൈക്കോടതി

'കുട്ടികള്‍ക്ക് റോഡിലൂടെ നടക്കാൻ പറ്റുന്നില്ല, മാലിന്യം നിക്ഷേപിക്കുന്നത് വേസ്റ്റ് ബിന് പുറത്ത്'; കൊച്ചിയില്‍ ക്ലീൻ സിറ്റി എവിടെയെന്ന് ഹൈക്കോടതി

24 News 2 weeks ago

കൊച്ചിയില്‍ ക്ലീൻ സിറ്റി എവിടെയെന്ന ചോദ്യവുമായി ഹൈക്കോടതി. ക്ലീൻ സിറ്റി മാനേജർ എന്താണ് മാനേജ് ചെയുന്നത്. കുട്ടികള്‍ക്ക് റോഡിലൂടെ നടക്കാൻ പറ്റണ്ടേ.

വേസ്റ്റ് ബിനുകളില്‍ അല്ല അതിന്റെ പുറത്താണ് മാലിന്യം നിക്ഷേപിക്കുന്നത്.എങ്ങനെയാണ് കൊച്ചിയെ നന്നാക്കുക.

എന്താണ് ഇത്രമടി. കോർപ്പറേഷൻ ഇക്കാര്യം ആലോചിക്കേണ്ട സമയം അതിക്രമിച്ചുവെന്നും കോടതി വിമർശിച്ചു. പൊതുയിടങ്ങളില്‍ മാലിന്യം നിക്ഷേപിക്കരുത് എന്ന് ജനങ്ങളെ എങ്ങനെ പറഞ്ഞുമനസിലാകാണാമെന്നും കോടതി.

കൊച്ചിയില്‍ ഏത് പൗരനാണ് ഇത്തരം ഫണ്ടമെൻ്റല്‍ റൈറ്റ്?. തല ഉയർത്തി നടക്കാൻ കഴിയില്ല. കുഴിയില്‍ വീഴുമെന്ന പേടിയെന്നും കോടതി വിമർശിച്ചു. കൊച്ചി നഗരത്തിലെ ഫൂട്ട്പാത്തുകളില്‍ വാഹനങ്ങള്‍ നിർത്തിയിടുന്നു. കച്ചവടക്കാരും മറ്റും ഫൂട്ട്പാത്തുകളില്‍ ആണ്.

കാല്‍നടയാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല. ഇതുസംബന്ധിച്ച്‌ കൊച്ചി കോർപ്പറേഷൻ പ്രോട്ടോക്കോള്‍ പുറത്തിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കൂടാതെ ഫ്ലക്സ് ബോർഡില്‍ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തി.

തിരുവനന്തപുരത്ത് വ്യാപകമായി ബോർഡുകള്‍ ഉയരുന്നു. കൊല്ലത്ത് ചിന്നക്കട ജംഗ്ഷനില്‍ ബോർഡുകളും കൊടി തോരണങ്ങളും. കൊച്ചിയില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ മറച്ച്‌ ഫുട്ബോള്‍ കാണാം എന്ന് ഫ്ലക്സ് വെച്ചു. കോടതി ഉത്തരവ് ലംഘിക്കുന്നത് അങ്ങേയറ്റം ഗൗരവമുള്ളത്.

ആവർത്തിച്ച്‌ പറഞ്ഞിട്ടും ഫ്ലക്സ് ബോർഡുകള്‍ ഉയരുന്നു. ഒരു നടപടിയും ഉണ്ടാകുന്നില്ല. അസംബന്ധമെന്ന് കോടതി. ഹൈക്കോടതിയില്‍ സ്റ്റാൻഡിംഗ് കൗണ്‍സിലായി വെച്ച അഭിഭാഷകൻ്റെ ഫ്ലക്സ് ബോർഡിലും വിമർശനം.

നേരത്തെ പത്താംക്ലാസ് വിജയിച്ച കുട്ടികളുടെ ഫ്ലക്സ് ബോർഡ് ആയിരുന്നു. ഇപ്പൊ അഭിഭാഷകരും ബോർഡ് വെച്ചുതുടങ്ങി. വ്യാപാരികള്‍, രാഷ്ട്രീയപാർട്ടികള്‍, മതസംഘടനകള്‍ എന്നിവരുടെ ബോർഡുകളിലും വിമർശനം. നടപടി എടുക്കാത്തത് എന്തുകൊണ്ട് ?. വിഷയത്തില്‍ ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Story Highlights : high court crticize on kochi clean city

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews