Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല; കണ്ണൂരില്‍ അമ്മയെ ക്രൂരമായി ആക്രമിച്ച്‌ മകന്‍

ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല; കണ്ണൂരില്‍ അമ്മയെ ക്രൂരമായി ആക്രമിച്ച്‌ മകന്‍

24 News 13 hrs ago

ണ്ണൂരില്‍ ലഹരി ഉപയോഗിക്കാന്‍ പണം നല്‍കാത്തതിന് മാതാവിന് ക്രൂരമര്‍ദനം. പരാതിയില്‍ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്.

ഇരിട്ടി സ്വദേശി വി പി ശരീഫിനെ ആണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതിയാണ് പിടിയിലായത്. ( Son attacks mother in Kannur after she refused to give money for drugs)

കഞ്ചാവ് കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് മൂന്നുമാസം മുന്‍പാണ് ശരീഫ് നാട്ടിലെത്തിയത്. ലഹരി ഉപയോഗിക്കുന്നതിന് മാതാവിനോട് പണം ആവശ്യപ്പെട്ടെന്നും പണം നല്‍കാന്‍ വിസമ്മതിച്ചതോടെ മാതാവിനെയും സഹോദരിയും ആക്രമിച്ചെന്നുമാണ് പരാതി. അക്രമാസക്തനായ പ്രതി വീടിനോട് ചേര്‍ന്നുള്ള കുഴല്‍ കിണറിന്റെ പൈപ്പുകളും , ജനല്‍ ചില്ലുകളും തകര്‍ത്തതായും ആരോപണമുണ്ട്. കളവ് പിടിച്ചുപറി തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് ഷെരീഫ് എന്ന പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Story Highlights : Son attacks mother in Kannur after she refused to give money for drugs

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews